Supplyco: വെളിച്ചെണ്ണ ഉൾപ്പെടെ വിലകുറവിൽ, സപ്ലൈകോയിലേക്ക് വിട്ടോ…
Supplyco Subsidized Products Price: സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് നിയമസഭയിൽ ഭക്ഷ്യ വകുപ്പുമന്ത്രി ജിആർ അനിൽ അറിയിച്ചിരുന്നു.

സപ്ലൈകോയിൽ നാളെ മുതൽ വെളിച്ചെണ്ണ ഉൾപ്പെടെയുള്ള ചില സാധനങ്ങൾ വില കുറവിൽ വാങ്ങാം. സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജിആർ അനിൽ അറിയിച്ചിട്ടുണ്ട്. (Image Credit: Social Media)

നാളെ മുതൽ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്ന് 319 രൂപയായും ശബരി നോൺ സബ്‌സിഡി 389 രൂപയിൽ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്നും 419 രൂപയായും കുറയ്ക്കും. (Image Credit: Getty Images)

വെളിച്ചെണ്ണ കൂടാതെ തുവര പരിപ്പ്, ചെറുപയർ എന്നിവയുടെ വിലയിലും മാറ്റമുണ്ടാകും. തുവര പരിപ്പിന്റെ വില കിലോഗ്രാമിന് 93 രൂപയിൽ നിന്ന് 88 രൂപയായും ചെറുപയറിന്റെ വില 90 രൂപയിൽ നിന്ന് 85 രൂപയായി കുറയും. (Image Credit: Getty Images)

കൂടാതെ ഓണക്കാലത്ത് എല്ലാ കാർഡ് ഉടമകൾക്കും 25 രൂപ നിരക്കിൽ 20 കിലോ അരി നൽകിയ പദ്ധതി തുടരുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കെ റൈസ് എട്ട് കിലോ 33 രൂപ നിരക്കിലും സ്പെഷ്യൽ അരി 20 കിലോ 25 രൂപ നിരക്കിലും ലഭ്യമാകും. (Image Credit: Getty Images)

ഓണക്കാലം കഴിഞ്ഞതോടെ വെളിച്ചെണ്ണ വില ഉയരുകയാണ്. തമിഴ്നാട്ടില്‍ നിന്നുള്ള കൊപ്ര വരവ് കുറഞ്ഞതാണ് വീണ്ടും വില ഉയരാനുള്ള കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടിയത്. (Image Credit: Getty Images)