മത്തങ്ങ ഇല നിസ്സാരക്കാരനല്ല! കർക്കടകത്തിൽ കഴിച്ചാൽ ​ഗുണങ്ങൾ ഇരട്ടിയാകും | Pumpkin Leaf Health Benefits in karkidaka masam, how to eat for maximum benefits Malayalam news - Malayalam Tv9

Pumpkin Leaf Benefits: മത്തങ്ങ ഇല നിസ്സാരക്കാരനല്ല! കർക്കടകത്തിൽ കഴിച്ചാൽ ​ഗുണങ്ങൾ ഇരട്ടിയാകും

Published: 

31 Jul 2026 | 07:38 PM

Pumpkin Leaf Health Benefits: കർക്കിടക മാസത്തിൽ പത്തിലകറികളാണ് താരം. അതിൽ പ്രധാനിയാണ് മത്തനില. മത്തനില തോരനാക്കിയും പല വിഭവങ്ങളാക്കിയും കർക്കിടകത്തിൽ കഴിക്കാറുണ്ട്. പലരും അത്ര കാര്യമാക്കാതെ തള്ളിക്കളയുന്ന മത്തയിലയിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും ആന്റിഓക്‌സിഡന്റുകളും എല്ലാം അടങ്ങിയിട്ടുണ്ട്. കർക്കിടകത്തിൽ മത്തയില വിഭവങ്ങൾ കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

1 / 5
കർക്കിടക മാസത്തിൽ ആരോ​ഗ്യം കൂടുതൽ സംരക്ഷിക്കേണ്ട സമയമാണ്. അതുകൊണ്ട് തന്നെ പലരും ഈ മാസമാണ് ആയുർവേദ ചികിത്സയ്ക്കും അതുപോലെ ഭക്ഷണരീതിയിലും മാറ്റങ്ങൾ വരുത്തുന്നത്. ദഹനം അത്ര നല്ലതല്ലാത്ത സമയം ആയതിനാൽ, ഔഷധ ​ഗുണങ്ങളുള്ള ഭക്ഷണമാണ് നമ്മൾ ഈ മാസം കഴിക്കുന്നത്. അതിൽ ചില ഇലവർ​ഗങ്ങളും ഉൾപ്പെടുന്നു. പെട്ടെന്ന് ദഹിക്കുന്നതും ആരോ​ഗ്യത്തിന് ​ഗുണവും നൽകുന്നവയാണ് കഴിക്കേണ്ടത്. (Image Credit Source: Getty Images)

2 / 5
കർക്കിടക മാസത്തിൽ പത്തിലകറികളാണ് താരം. അതിൽ പ്രധാനിയാണ് മത്തനില. മത്തനില തോരനാക്കിയും പല വിഭവങ്ങളാക്കിയും കർക്കിടകത്തിൽ കഴിക്കാറുണ്ട്. പലരും അത്ര കാര്യമാക്കാതെ തള്ളിക്കളയുന്ന മത്തയിലയിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും ആന്റിഓക്‌സിഡന്റുകളും എല്ലാം അടങ്ങിയിട്ടുണ്ട്. കർക്കിടകത്തിൽ മത്തയില വിഭവങ്ങൾ കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

3 / 5
കർക്കിടക മാസം പൊതുവെ മഴക്കാലമാണ്. ഈ സമയത്തുണ്ടാകുന്ന പനി, ജലദോഷം, മറ്റ് ഇൻഫെക്ഷനുകൾ എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ മത്തയിലയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ സഹായിക്കുന്നു. കർക്കടകത്തിൽ ദഹനപ്രക്രിയ പൊതുവെ മോശം ​ഗതിയിലായിരിക്കും. മത്തയിലയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന നാരുഘടകങ്ങൾ ദഹനം വേഗത്തിലാക്കാനും മലബന്ധം അകറ്റാനും സഹായിക്കും.

4 / 5
അയൺ , ഫോളേറ്റ് എന്നിവയാൽ സമ്പന്നമാണ് മത്തയിലെന്ന് പലർക്കും അറിയില്ല. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും വിളർച്ചയും ശാരീരിക തളർച്ചയും മാറ്റാനും ഇത് അത്യുത്തമമാണ്. കാരണം മത്തയിലയിൽ പ്രകൃതിദത്തമായി അയൺ, കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചെറുതായി അരിഞ്ഞ മത്തയിലയും തേങ്ങയും ചേർത്ത് തയാറാക്കുന്ന തോരൻ ചോറിനൊപ്പം കഴിക്കാം.

5 / 5
മറ്റ് നാടൻ ഇലകൾക്കൊപ്പം മത്തയിലയും ചേർത്ത് കറിവെച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം രോഗപ്രതിരോധശേഷി ഇരട്ടിയാക്കും. എന്നാൽ മത്തയില കറിക്കായി എടുക്കുന്നതിന് മുമ്പ് നന്നായി വൃത്തിയാക്കാൻ ശ്രമിക്കണം. അതുപോലെ എല്ലാ ഇലകളും കർക്കിടകത്തിൽ കഴിക്കാൻ നന്നല്ല. അതിനാൽ അവ നോക്കിവേണം കറിക്കായി എടുക്കാന.

Follow Us
ജിയോ 55 രൂപ പ്ലാൻ: പ്രീമിയം ചാനലുകൾ കാണാം
മൺചട്ടി ​ഗ്യാസിൽ വയ്ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കണേ
അജിങ്ക്യ രഹാനെയുടെ ആസ്തിയെത്ര?
പുതിയ പ്ലാസ്റ്റിക് നോട്ട് വരുന്നു; പഴയ നോട്ടുകൾക്ക് എന്ത് സംഭവിക്കും?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി