മധുരക്കിഴങ്ങ് പർപ്പിളാണോ ഓറഞ്ചാണോ നല്ലത്; വാങ്ങും മുമ്പ് അറിയണം ഇക്കാര്യം | Purple vs Orange Sweet Potatoes, Which Is More Healthier And Nutritious, detailed key points Malayalam news - Malayalam Tv9

Purple vs Orange Sweet Potatoes: മധുരക്കിഴങ്ങ് പർപ്പിളാണോ ഓറഞ്ചാണോ നല്ലത്; വാങ്ങും മുമ്പ് അറിയണം ഇക്കാര്യം

Published: 

16 Jan 2026 | 12:50 PM

Purple vs Orange Sweet Potatoes Benefits: വിട്ടുമാറാത്ത പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നതിനും ആരോഗ്യകരമായ വാർദ്ധക്യത്തെ പിന്തുണയ്ക്കാനും വളരെ നല്ലതാണ്. നാരുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായതിനാൽ ഏത് പ്രായത്തിലുള്ളവർക്കും കഴിക്കാം.

1 / 5
കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ആരോ​ഗ്യകരമായി കഴിക്കാവുന്ന ഒന്നാണ് മധുരക്കിഴങ്ങ്. മലയാളികൾക്ക് പുഴുങ്ങി കഴിക്കാനാണ് ഇഷ്ടമെങ്കിൽ ചില ഭാ​ഗങ്ങളിൽ പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാൻ മധുരക്കിഴങ്ങ് ഉപയോ​ഗിക്കാറുണ്ട്. നാട്ടിൽ കൂടുതലായും കാണുന്നത്, ഇളം ഓറഞ്ച് നിറത്തിലുള്ളവയാണ്. എന്നാൽ പർപ്പിൾ നിറത്തിലുള്ളതും വിപണികളിൽ ലഭ്യമാണ്. ഇവയുടെ രണ്ടിൻ്റെയും ​ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. (Image Credits: Getty Images)

2 / 5
ആന്തോസയാനിനുകൾ: പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇവ വീക്കത്തിനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ്. വിട്ടുമാറാത്ത പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നതിനും ആരോഗ്യകരമായ വാർദ്ധക്യത്തെ പിന്തുണയ്ക്കാനും വളരെ നല്ലതാണ്. നാരുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായതിനാൽ ഏത് പ്രായത്തിലുള്ളവർക്കും കഴിക്കാം. (Image Credits: Getty Images)

3 / 5
ഹൃദയാരോഗ്യത്തിന്; പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങിലെ ആന്തോസയാനിനുകൾ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. ഹൃദയാരോഗ്യത്തിന് ഹാനികരമാകുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിലും അവ ഒരു പങ്കു വഹിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻ്റെ സ്വാഭാവിക പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. (Image Credits: Getty Images)

4 / 5
വിറ്റാമിൻ എ; ഇളം ഓറഞ്ച് നിറത്തിൽ കാണപ്പെടുന്ന മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെത്തിയാൽ വിറ്റാമിൻ എ ആയി മാറുന്നു. കാഴ്ചയ്ക്കും, പ്രതിരോധശേഷിക്കും, തിളക്കമുള്ള ചർമ്മത്തിനും ഈ പോഷകം അത്യന്താപേക്ഷിതമാണ്. പ്രായമായവരിൽ കണ്ടുവരുന്ന തിമിര രോ​ഗം തടയാനും കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും ഇവ സഹായിക്കും. (Image Credits: Getty Images)

5 / 5
ചർമ്മത്തിനും മുടിക്കും; ഓറഞ്ച് മധുരക്കിഴങ്ങിലെ ബീറ്റാ കരോട്ടിനും വിറ്റാമിൻ സിയും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് യുവത്വമുള്ള ചർമ്മത്തിനും ശക്തമായ മുടിക്കും അത്യാവശ്യമാണ്. ഈ പോഷകങ്ങൾ ഓക്സിഡേറ്റീവ് സമ്മർദ്ദം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഇവ നല്ലതാണ്. രണ്ടും ആരോ​ഗ്യത്തിന് ഒരുപോലെ നല്ലതാണ്. അതിനാൽ ധൈര്യമായി ഇവ കഴിക്കാം. (Image Credits: Getty Images)

ഒന്നും രണ്ടും അല്ല... 2026-ൽ കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ
ഫെന്നി നൈനാനും രാഹുലും ഉറ്റസുഹൃത്തുക്കളോ?
മസിലാണോ ലക്ഷ്യം?; എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കാം
ഈ ഭക്ഷണ സാധനങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ
ചൂടിൽ രാജവെമ്പാലക്ക് ആശ്വാസം
പച്ചയും, ചുവപ്പും ചേർന്ന കരിക്ക് കുടിച്ചിട്ടുണ്ടോ?
ഷോക്കേറ്റു വീണ കാക്കക്ക് സിപിആർ
റീല്‍സിലും തരൂര്‍ പുലിയാണ്; ഇത് ന്യൂജെന്‍ എംപി