Gold In Nilambur: ആഫ്രിക്ക വേണ്ട, നിലമ്പൂരുണ്ട് സ്വര്‍ണമെന്ന് പിവി അന്‍വര്‍; പൊന്നൊഴുകുന്ന ആ നദി ഏതാണ്?
Nilambur Gold Deposits: ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിയില്‍ സ്വര്‍ണ ഖനനം നടത്തിയ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. അവിടെ നിന്നും ഖനി തൊഴിലാളികള്‍ക്കൊപ്പമുള്ള വീഡിയോ ഉള്‍പ്പെടെ അന്‍വര്‍ പരസ്യപ്പെടുത്തിയിരുന്നു.

സ്വര്‍ണത്തിന്റെ കാര്യം പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന മുഖം ഒരുപക്ഷെ പിവി അന്‍വറിന്റേതായിരിക്കും. അതിന് കാരണവുമുണ്ട്, ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിയില്‍ സ്വര്‍ണ ഖനനം നടത്തിയ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. അവിടെ നിന്നും ഖനി തൊഴിലാളികള്‍ക്കൊപ്പമുള്ള വീഡിയോ ഉള്‍പ്പെടെ അന്‍വര്‍ പരസ്യപ്പെടുത്തിയിരുന്നു. എന്നാല്‍ നിലവില്‍ അദ്ദേഹത്തിന് അവിടെ സ്വര്‍ണ ഖനനം ഇല്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. (Image Credits: Facebook and Getty)

സ്വര്‍ണ ഖനനം ഉപേക്ഷിച്ചപ്പോള്‍ തനിക്ക് നഷ്ടം സംഭവിച്ചുവെന്നാണ് മലയാള മനോരമയോട് പിവി അന്‍വര്‍ പറയുന്നത്. ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്കും സ്വര്‍ണെത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണം ഖനനം ചെയ്‌തെടുക്കണമെങ്കില്‍ 30 ശതമാനം ചെലവ് വരുമെന്നാണ് അദ്ദേഹം പറയുന്നത്.

ഒരു ലക്ഷം രൂപയെന്ന റെക്കോഡ്, സ്വര്‍ണം കീഴടക്കുമ്പോള്‍, അത്രയും സ്വര്‍ണം ഖനനം ചെയ്‌തെടുക്കാന്‍ 30,000 രൂപയോളം ചെലവ് വരും. ബാക്കി ലാഭവും നികുതിയുമാണെന്ന് അദ്ദേഹം പറഞ്ഞുനിര്‍ത്തി. നിലമ്പൂരിലെ സ്വര്‍ണത്തെ കുറിച്ചും മുന്‍ എംഎല്‍എ പരാമര്‍ശിക്കുന്നുണ്ട്.

വഴിക്കടവിലെ മലയോരത്തില്‍ നിന്ന് വരുന്ന വെള്ളത്തില്‍ സ്വര്‍ണമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ആ സ്വര്‍ണം ചാലിയാറില്‍ ആളുകളെടുക്കുന്നുണ്ട്. വ്യാവസായിക അടിസ്ഥാനത്തില്‍ ഇത് പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും പിവി അന്‍വര്‍ ചൂണ്ടിക്കാട്ടി.

വഴിക്കടവ് വരെ അഞ്ഞൂറോളം ആളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ആ സ്വര്‍ണത്തെ എങ്ങനെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാരുകള്‍ ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.