Ramayana Box Office Collection: റെക്കോർഡുകൾ കടപുഴക്കി 'രാമായണ'; 11 ദിവസംകൊണ്ട് വാരിക്കൂട്ടിയത് 1,384 കോടി! | Ramayana Box Office Collection: Ranbir Kapoor Starrer Crosses Rs 1,384 Crore Globally Malayalam news - Malayalam Tv9

Ramayana Box Office Collection: റെക്കോർഡുകൾ കടപുഴക്കി ‘രാമായണ’; 11 ദിവസംകൊണ്ട് വാരിക്കൂട്ടിയത് 1,384 കോടി!

Published: 

16 Nov 2026 | 03:01 PM

Ramayana Beats Dhurandhar 2; Becomes 3rd Fastest Indian Film to Enter Rs 1,000 Crore Club: നിതേഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം പതിനൊന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ വേൾഡ് വൈഡ് കളക്ഷൻ 1,384.50 കോടി രൂപയായി ഉയർന്നിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ഇതുവരെ 909 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയിട്ടുണ്ട്.

1 / 5
റിലീസ് ചെയ്ത് പതിനൊന്നാം ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 75 കോടി രൂപയാണ് ചിത്രം നേടിയത്. ഇതിൽ 55 കോടി രൂപയും ഹിന്ദി പതിപ്പിൽ നിന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ നിന്നും മികച്ച പ്രതികരണം തന്നെ ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 760.60 കോടിയിലെത്തി. 475.50 കോടിയാണ് വിദേശത്തു നിന്നും ചിത്രം നേടിയ കളക്ഷൻ. (Image Credit source: Social Media)

2 / 5
ആദ്യ ദിനത്തിൽ ഇന്ത്യയിൽ 64.85 കോടി രൂപയോടെയാണ് രാമായണ ബോക്സ് ഓഫീസ് യാത്ര ആരംഭിച്ചത്. പിന്നീട് വെള്ളിയാഴ്ച 48.05 കോടിയും ശനിയാഴ്ച 69.80 കോടിയും ചിത്രം സ്വന്തമാക്കി. ആദ്യ ഞായറാഴ്ചയിലെ കളക്ഷനിൽ നേരിയ ഇടിവ് സംഭവിച്ചെങ്കിലും, രണ്ടാമത്തെ ആഴ്ചയിലെ വമ്പൻ കുതിപ്പാണ് ചിത്രത്തെ വലിയ വിജയത്തിലേക്ക് നയിക്കുന്നത്.

3 / 5
വെറും എട്ട് ദിവസങ്ങൾക്കൊണ്ടാണ് ചിത്രം ആയിരം കോടി ക്ലബ്ബിൽ ഇടംനേടിയത്. ഇതോടെ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി രാമായണ മാറി. ധുരന്ധർ 2, പുഷ്പ 2 എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ. രൺബീർ കപൂറിൻ്റെ കരിയറിലെ ആദ്യ ആയിരം കോടി ചിത്രം കൂടിയാണിത്.

4 / 5
ബോക്സ് ഓഫീസ് കളക്ഷനിൽ ധുരന്ധർ 2-വിനെ പിന്നിലാക്കാനും ഈ ബ്രഹ്മാണ്ഡ ചിത്രത്തിന് സാധിച്ചു. പതിനൊന്ന് ദിവസം കൊണ്ട് 1,354.92 കോടി രൂപയായിരുന്നു ധുരന്ധർ 2 നേടിയ വേൾഡ് വൈഡ് കളക്ഷൻ. എന്നാൽ വിദേശ രാജ്യങ്ങളിലടക്കം മികച്ച സ്വീകാര്യത ലഭിച്ചതോടെ ആഗോള കളക്ഷനിൽ രാമയണ റെക്കോർഡുകൾ തിരുത്തിയെഴുതി.

5 / 5
4,000 കോടിയെന്ന വമ്പൻ ബജറ്റിലാണ് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായി രാമായണ ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോൾ, രവി ദുബെ, ലാറ ദത്ത തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ലോസ് ഏഞ്ചൽസിൽ നടന്ന പ്രത്യേക സ്ക്രീനിംഗ് ഉൾപ്പെടെ ലോകമെമ്പാടുമായി വലിയ രീതിയിൽ പ്രൊമോഷണൽ ഇവൻ്റുകൾ ചിത്രത്തിനായി നടത്തിയിരുന്നു.

Loading...
Unable to load recommendations.
Follow Us
എട്ടാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളം എത്ര കൂടും?
മലബാര്‍ നൈസ് പത്തിരി ഉണ്ടാക്കിയാലോ? ദാ റെസിപ്പി പിടിച്ചോളൂ
ഇഞ്ചി നീരും തേനും സമാസമം കഴിച്ചാൽ അസിഡിറ്റി പമ്പകടക്കും
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ