Ramayana Movie: 8 ദിവസം 1000 കോടി! ബോക്സ് ഓഫീസിലും ഇതിഹാസം തീർത്ത് രാമായണ
Ramayana Movie Box Office Collection: നിതേഷ് തിവാരിയുടെ സംവിധാനത്തിൽ എത്തിയ ചിത്രം രാമായണ തിയേറ്ററിൽ കുതിപ്പ് തുടരുകയാണ്. ദീപാവലി റിലീസായെത്തിയ ചിത്രത്തെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. നംവംബർ 5 ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച തിയേറ്ററിൽ പിന്നിടുമ്പോൾ പല റെക്കോർഡുകളാണ് ഇതിനകം മറികടന്നത്. സിനിമയുടെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകൾ നോക്കാം.

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ എത്തിയ ചിത്രം രാമായണ ബോക്സ് ഓഫീസിൽ തരംഗം തീർക്കുകയാണ്. തിയേറ്ററിൽ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' 1000 കോടി ക്ലബ്ബിൽ ഇടംനേടി. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിലെ മികച്ച പ്രകടനത്തിനും, തുടർന്നു വന്ന ദിവസങ്ങളിൽ റെക്കോർഡ് നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചതോടെയാണ്, രൺബീർ കപൂറും യാഷും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ആഗോളതലത്തിൽ 1000 കോടി രൂപയുടെ കളക്ഷൻ മറികടന്നത്. ( Image Credit Source Social Media)

റിലീസ് ചെയ്ത് ഇത്രയും കുറഞ്ഞ ദിവസംകൊണ്ട് തന്നെ 1000 കോടി ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമാണ് രാമായണ. ആഗോളതലത്തിൽ റിലീസ് ദിനത്തിൽ 128 കോടി രൂപ നേടിയ ചിത്രത്തിന്റേത് മികച്ച ഓപ്പണിംഗ് കളക്ഷനാണ്. 2017 മെയ് മാസത്തിൽ, റിലീസ് ചെയ്ത 'ബാഹുബലി: ദ കൺക്ലൂഷൻ'ഒരാഴ്ച കഴിഞ്ഞപ്പോൾ 1000 കോടി രൂപയുടെ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറിയിരുന്നു.

അതേ മാസം തന്നെ 'ദംഗൽ' എന്ന ചിത്രവും ഈ നേട്ടം കൈവരിക്കുകയുണ്ടായി. അതിനുശേഷം, മറ്റ് എട്ട് ഇന്ത്യൻ ചിത്രങ്ങൾ കൂടി ആഗോളതലത്തിൽ 1000 കോടി രൂപയിലധികം കളക്ഷൻ നേടിയിട്ടുണ്ട്. ഇപ്പോൾ ഈ നേട്ടം കൈവരിക്കുന്ന പതിനൊന്നാമത്തെ ചിത്രമാണ് രാമായണ.

വെറും എട്ട് ദിവസത്തിനുള്ളിൽ ഈ നേട്ടത്തിലെത്തിയ രാമായണ, ഏറ്റവും വേഗത്തിൽ 1000 കോടി ക്ലബ്ബ് നേട്ടം കൈവരിച്ച മൂന്നാമത്തെ ചിത്രമാണ്. പുഷ്പ 2: ദ റൂൾ, ധുരന്ധർ: ദ റിവഞ്ച് എന്നീ ചിത്രങ്ങളാണ് രാമയണത്തിന് മുന്നേ ഈ നേട്ടം വേഗത്തിൽ കൈവരിച്ചത്.

ഏഴ് ദിവസത്തിനുള്ളിലാണ് ചിത്രമാണ്. പുഷ്പ 2: ദ റൂൾ, ധുരന്ധർ: ദ റിവഞ്ച് എന്നീ ചിത്രങ്ങൾ 1000 കോടി ക്ലബ്ബിൽ കയറിയത്. ബാഹുബലി 2 ആകട്ടെ 10 ദിവസംകൊണ്ടാണ് നേട്ടത്തിൽ എത്തിയത് എങ്കിൽ ആർ.ആർ.ആർ 16 ദിവസം കൊണ്ടും, കെ.ജി.എഫ് ചാപ്റ്റർ 2 18 ദിവസം കൊണ്ടുമാണ് 1000 കോടി നേടിയത്.