Renu Sudhi: ‘എന്നെ പ്രപ്പോസ് ചെയ്യുന്നവരോട് ഒരു കാര്യമേ പറഞ്ഞിട്ടുള്ളൂ, അത് അംഗീകരിച്ചാൽ ഓക്കെയാണ്’: മനസു തുറന്ന് രേണു സുധി
Renu Sudhi About Second Marriage: പ്രപ്പോസലുകൾ വന്നിട്ടുണ്ടെന്നും എന്നാൽ താൻ പറയുന്ന കാര്യങ്ങൾ അംഗീകരിച്ചാൽ മാത്രം താൻ ഓക്കെയാണെന്നും പക്ഷേ, സാവകാശം വേണമെന്നുമാണ് രേണു സുധി പറയുന്നത്.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് രേണു സുധി. അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ എന്ന ലേബലിൽ നിന്ന് സ്വന്തമായി ഒരു സ്ഥാനം നേടാൻ ചുരുങ്ങിയ സമയം കൊണ്ട് രേണുവിന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഏഴിൽ മത്സരാർത്ഥിയായി എത്തിയ രേണു പിന്നീട് ഷോയിൽ നിന്ന് വാക്കൗട്ട് ചെയ്ത് പുറത്തുപോവുകയായിരുന്നു. (Image Credits: Instagram)

ഇപ്പോഴിതാ രണ്ടാമത് ഒരു വിവാഹം കഴിക്കാൻ പോകുന്നതിനെ കുറിച്ച് രേണു സുധി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രപ്പോസലുകൾ വന്നിട്ടുണ്ടെന്നും എന്നാൽ താൻ പറയുന്ന കാര്യങ്ങൾ അംഗീകരിച്ചാൽ മാത്രം താൻ ഓക്കെയാണെന്നും പക്ഷേ, സാവകാശം വേണമെന്നുമാണ് രേണു സുധി പറയുന്നത്.

വെറൈറ്റി മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. തന്നെ സംബന്ധിച്ച് ഇനി തിരഞ്ഞെടുക്കുന്ന ലൈഫ് വളരെ ശ്രദ്ധിച്ചുവേണം എന്നാണ് രേണു സുധി പറയുന്നത്. നേരിട്ട് പ്രൊപ്പോസ് ചെയ്തവരുണ്ട്. തന്റെ മക്കളെ നന്നായി നോക്കണമെന്നും വീട്ടുകാരെ സന്തോഷിപ്പിക്കണമെന്നും താരം പറയുന്നു.

പ്രണയമൊക്കെ പെട്ടെന്ന് തോന്നുന്നതാകാം. ചിലപ്പോൾ അതിന് സമയമെടുക്കും. വളരെ വ്യക്തമായിട്ട് ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. അതുകൊണ്ട് ഇപ്പോൾ അതേക്കുറിച്ച് പറയാൻ പറ്റില്ലെന്നാണ് രേണു പറയുന്നത്.

സുധിച്ചേട്ടൻ എല്ലായ്പ്പോഴും തന്റെ മനസിൽ ഉണ്ടാകുമെന്നും പ്രൊപ്പോസ് ചെയ്യുന്നവരോട് ഇക്കാര്യം കൂടി പറയും എന്നും രേണു പറയുന്നു. പ്രപ്പോസ് ചെയ്യുന്നവർ അത് അംഗീകരിക്കണം അത് തന്റെ പേഴ്സണൽ ലൈഫ് ആണെന്നും രേണു സുധി വ്യക്തമാക്കി.