AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rinku Singh: ക്രിക്കറ്റില്ലെങ്കിലും ഇനി റിങ്കുവിന് ജീവിക്കാം, 90000 രൂപ ശമ്പളത്തില്‍ ജോലി

Rinku Singh set to be appointed BSA: ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമാണ് റിങ്കുവിനുള്ളത്. തസ്തികയ്ക്ക് ആവശ്യമായ ബിരുദം ഉള്‍പ്പെടെയുള്ള യോഗ്യതകള്‍ നേടുന്നതിന് അദ്ദേഹത്തിന് ഏഴ് വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്.

jayadevan-am
Jayadevan AM | Published: 29 Jun 2025 18:30 PM
ക്രിക്കറ്റ് താരം റിങ്കു സിങിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബേസിക് എജ്യുക്കേഷന്‍ ഓഫീസര്‍ (ബിഎസ്എ) ആയി നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് നിയമനം (Image Credits: PTI)

1 / 5
പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 1985ലാണ് യുപിയില്‍ ബേസിക് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിതമായത്. ഇതുപ്രകാരം തന്റെ ജില്ലയിലെ അഞ്ചാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ റിങ്കുവിന് സുപ്രധാന ചുമതലയുണ്ടാകും.

2 / 5
ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍മാരുടെ ടീമിന്റെ മേല്‍നോട്ടവും റിങ്കുവിനായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളുകളില്‍ പരിശോധന, അധ്യാപകരുടെ പ്രകടനം തുടങ്ങിയവ നടത്തും.

3 / 5
ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമാണ് റിങ്കുവിനുള്ളത്. തസ്തികയ്ക്ക് ആവശ്യമായ ബിരുദം ഉള്‍പ്പെടെയുള്ള യോഗ്യതകള്‍ നേടുന്നതിന് അദ്ദേഹത്തിന് ഏഴ് വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്.

4 / 5
ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ എന്ന നിലയില്‍ താരത്തിന് 70,000 രൂപ മുതല്‍ 90,000 രൂപ വരെ ശമ്പളം ലഭിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എച്ച്ആര്‍എ, മെഡിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങിയവയും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്‌

5 / 5