'2016-ല്‍ ഒരു ഷോ കിട്ടാന്‍ കാല് പിടിച്ചു, ഇന്ന് അയ്യായിരത്തിലധികം ഹൗസ്‌ഫുള്‍ ഷോകള്‍'; ഋഷഭ് ഷെട്ടി | Rishab Shetty Recalls His Inspiring Journey, From 1 Show in 2016 to 5,000 plus Housefull Kantara Shows in 2025 Malayalam news - Malayalam Tv9

Rishab Shetty: ‘2016-ല്‍ ഒരു ഷോ കിട്ടാന്‍ കാല് പിടിച്ചു, ഇന്ന് അയ്യായിരത്തിലധികം ഹൗസ്‌ഫുള്‍ ഷോകള്‍’; ഋഷഭ് ഷെട്ടി

Published: 

03 Oct 2025 19:01 PM

Rishab Shetty Recalls His Inspiring Journey: ഈ യാത്ര നിങ്ങളുടെ സ്നേഹവും പിന്തുണയും ദൈവകൃപയും കൊണ്ട് മാത്രം സാധ്യമായതാണെന്നും ഇത് സാധ്യമാക്കിയ ഓരോ വ്യക്തിക്കും നന്ദിയെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.

1 / 5ഇന്ത്യൻ ബോക്സ് ഓഫിസിൽ ‘തീയായി’ ഋഷഭ് ഷെട്ടി ചിത്രം കാന്താര: ചാപ്റ്റർ വൺ. ഋഷഭ് ഷെട്ടി രചന നിർവഹിച്ച് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം രണ്ട് ദിവസം കൊണ്ട് ഏകദേശം 66 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്നും വാരിയത്. ആഗോള കലക്‌ഷൻ 87 കോടിയാണ്. കേരളത്തിൽ നിന്നും 5.2 കോടിയാണ് നേടിയെന്നാണ് റിപ്പോർട്ട്. (Image Credits: Instagram)

ഇന്ത്യൻ ബോക്സ് ഓഫിസിൽ ‘തീയായി’ ഋഷഭ് ഷെട്ടി ചിത്രം കാന്താര: ചാപ്റ്റർ വൺ. ഋഷഭ് ഷെട്ടി രചന നിർവഹിച്ച് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം രണ്ട് ദിവസം കൊണ്ട് ഏകദേശം 66 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്നും വാരിയത്. ആഗോള കലക്‌ഷൻ 87 കോടിയാണ്. കേരളത്തിൽ നിന്നും 5.2 കോടിയാണ് നേടിയെന്നാണ് റിപ്പോർട്ട്. (Image Credits: Instagram)

2 / 5

2022ല്‍ പുറത്തിറങ്ങിയ ‘കാന്താര’യുടെ രണ്ടാം ഭാഗമായ സിനിമ ബിഗ് ബജറ്റിലാണ് അണിയിച്ചൊരുക്കിയത്. ഈ വേളയില്‍,സിനിമാ മേഖലയിലെ തന്റെ ആദ്യ കാല അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് ‘ ഋഷഭ് ഷെട്ടി.

3 / 5

2016-ല്‍ ഒരു ഈവനിങ് ഷോ കിട്ടാന്‍ പ്രയാസപ്പെട്ട ഇടത്ത് നിന്ന് 2025-ല്‍ അയ്യായിരത്തിലധികം ഹൗസ്‌ഫുള്‍ ഷോകള്‍ ലഭിക്കുന്നുവെന്നാണ് നടൻ പറയുന്നത് . ഈ യാത്ര നിങ്ങളുടെ സ്നേഹവും പിന്തുണയും ദൈവകൃപയും കൊണ്ട് മാത്രം സാധ്യമായതാണെന്നും ഇത് സാധ്യമാക്കിയ ഓരോ വ്യക്തിക്കും നന്ദിയെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.

4 / 5

എക്സില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു അ​ദ്ദേഹത്തിന്റെ പ്രതികരണം.2016ല്‍ തന്റെ ആദ്യ സിനിമ ‘റിക്കി’ ഇറങ്ങിയ സമയത്ത് പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പമാണ് ഋഷഭ് ഈ വാക്കുകള്‍ കുറിച്ചത്.

5 / 5

അവസാനം ആരുടെയൊക്കയോ കയ്യും കാലും പിടിച്ച് മംഗളൂരു ബിഗ് സിനിമാസില്‍ ഏഴ് മണിക്ക് ഒരു ഷോ ലഭിച്ചു. കാണാന്‍ ആഗ്രഹിക്കുന്നവർ…”എന്നാണ് അന്ന് ഋഷഭ് എക്സിൽ കുറിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും