ഓൾ ഫോർമാറ്റ് ക്യാപ്റ്റൻ സങ്കല്പത്തിൽ നിന്ന് മലക്കം മറിഞ്ഞ് ബിസിസിഐ; ഏകദിനത്തിൽ ശ്രേയാസിന് നറുക്കുവീഴുന്നു | Rohit Sharma Might Lose His ODI Captaincy To Shreyas Iyer As BCCI Backs Off From All Format Captain Malayalam news - Malayalam Tv9

Rohit Sharma: ഓൾ ഫോർമാറ്റ് ക്യാപ്റ്റൻ സങ്കല്പത്തിൽ നിന്ന് മലക്കം മറിഞ്ഞ് ബിസിസിഐ; ഏകദിനത്തിൽ ശ്രേയാസിന് നറുക്കുവീഴുന്നു

Updated On: 

21 Aug 2025 | 09:43 PM

Shreyas Iyer ODI Captain: രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ശ്രേയാസ് അയ്യർ ഏകദിന ക്യാപ്റ്റനായേക്കുമെന്ന് സൂചന. ഏഷ്യാ കപ്പിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.

1 / 5
ഓൾ ഫോർമാറ്റ് ക്യാപ്റ്റനെന്ന സങ്കല്പത്തിൽ നിന്ന് മലക്കം മറിഞ്ഞ് ബിസിസിഐ. രോഹിത് ശർമ്മയ്ക്ക് ശേഷം ഏകദിന ടീമിനെ നയിക്കാൻ ശ്രേയാസ് അയ്യർ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ബിസിസിഐയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. (Image Credits- PTI)

2 / 5
ത്രീ ഫോർമാറ്റ് ക്യാപ്റ്റനെന്ന സങ്കല്പത്തിലേക്കുള്ള ചവിട്ടുപടി ആയാണ് ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ഏഷ്യാ കപ്പ് ടീമിൽ പരിഗണിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ഗിൽ ഓപ്പണറായി എത്തുമ്പോൾ മലയാളി താരം സഞ്ജു സാംസൺ പുറത്തിരിക്കേണ്ടിവരും.

3 / 5
ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടി20യിൽ സൂര്യകുമാർ യാദവിന് ശേഷം ശുഭ്മൻ ഗിൽ തന്നെയാവും ക്യാപ്റ്റൻ. ടെസ്റ്റ് ക്രിക്കറ്റിലും ഗിൽ തന്നെ ക്യാപ്റ്റനായി തുടരും. എന്നാൽ, ഏകദിനത്തിൽ ശ്രേയാസ് അയ്യരെ ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

4 / 5
ഏഷ്യാ കപ്പിന് ശേഷം തന്നെ ഇക്കാര്യത്തിൽ തീരുമാനമായേക്കും. ഈ വർഷം ഒക്ടോബറിലാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. ഓസ്ട്രേലിയൻ പര്യടനത്തിലെ ഈ ഏകദിന പരമ്പരയിൽ തന്നെ ക്യാപ്റ്റൻ്റെ കാര്യത്തിലും രോഹിതിൻ്റെയും കോലിയുടെയും കാര്യത്തിലും തീരുമാനമെടുക്കും.

5 / 5
2027 ഏകദിന ലോകകപ്പിൽ ഇരുവരും കളിക്കുമെന്നും കളിക്കില്ലെന്നും സൂചനകളുണ്ട്. രോഹിത് ഏകദിന ലോകകപ്പിൽ കളിക്കുമെങ്കിലും ക്യാപ്റ്റൻസിയിൽ നിന്ന് നീക്കാൻ ബിസിസിഐയിൽ ആലോചനയുണ്ട്. എന്തായാലും അടുത്ത മാസം അവസാനത്തോടെ ഇക്കാര്യത്തിൽ തീരുമാനമാവും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം