ആ തോല്‍വിക്ക് ശേഷം വിരമിക്കാന്‍ തീരുമാനിച്ചിരുന്നു; രോഹിതിന്റെ വെളിപ്പെടുത്തല്‍ | Rohit Sharma reveals he considered taking an early retirement after the loss to Australia in the 2023 ODI World Cup final Malayalam news - Malayalam Tv9

Rohit Sharma: ആ തോല്‍വിക്ക് ശേഷം വിരമിക്കാന്‍ തീരുമാനിച്ചിരുന്നു; രോഹിതിന്റെ വെളിപ്പെടുത്തല്‍

Published: 

22 Dec 2025 16:21 PM

Rohit Sharma's Retirement Revelation: ലോകകപ്പ് തോറ്റതിന് ശേഷം ക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി സൂപ്പർ താരം രോഹിത് ശർമ്മ. ഇനി തനിക്ക് ക്രിക്കറ്റ് ആസ്വദിക്കാന്‍ കഴിയില്ലെന്ന് അന്ന് തോന്നിയിരുന്നെന്ന് രോഹിത്

1 / 52023 ലെ ലോകകപ്പ് തോറ്റതിന് ശേഷം ക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി സൂപ്പർ താരം രോഹിത് ശർമ്മ.  അപരാജിതരായി ഫൈനലിലെത്തിയ ഇന്ത്യ കലാശപ്പോരില്‍ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. ഇനി തനിക്ക് ക്രിക്കറ്റ് ആസ്വദിക്കാന്‍ കഴിയില്ലെന്ന് അന്ന് തോന്നിയിരുന്നെന്ന് രോഹിത് വെളിപ്പെടുത്തി (Image Credits: PTI)

2023 ലെ ലോകകപ്പ് തോറ്റതിന് ശേഷം ക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി സൂപ്പർ താരം രോഹിത് ശർമ്മ. അപരാജിതരായി ഫൈനലിലെത്തിയ ഇന്ത്യ കലാശപ്പോരില്‍ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. ഇനി തനിക്ക് ക്രിക്കറ്റ് ആസ്വദിക്കാന്‍ കഴിയില്ലെന്ന് അന്ന് തോന്നിയിരുന്നെന്ന് രോഹിത് വെളിപ്പെടുത്തി (Image Credits: PTI)

2 / 5

ഗുഡ്ഗാവിൽ അടുത്തിടെ നടന്ന ഒരു പരിപാടിയിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. ജീവിതം ഇവിടെ അവസാനിക്കിക്കുന്നില്ലെന്ന് പിന്നീട് ചിന്തിച്ചു. ആ നിമിഷം തനിക്കൊരു പാഠമായിരുന്നുവെന്നും രോഹിത് വ്യക്തമാക്കി (Image Credits: PTI)

3 / 5

മറ്റെന്തെങ്കിലും സംഭവിക്കാനുണ്ടെന്ന് അറിയാമായിരുന്നു. തുടര്‍ന്ന് ട്വന്റി ട്വന്റി ലോകകപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോള്‍ ഇത് പറയാന്‍ എളുപ്പമാണെങ്കിലും, അപ്പോള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും രോഹിത് ശര്‍മ പറഞ്ഞു (Image Credits: PTI)

4 / 5

തിരിച്ചുവരാൻ കുറച്ച് സമയമെടുത്തു. വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങാൻ കുറച്ച് സമയവും ധാരാളം ഊർജ്ജവും വേണ്ടി വന്നുവെന്നും താരം വ്യക്തമാക്കി. എന്തായാലും തിരിച്ചുവരവ് താരം ഗംഭീരമാക്കി (Image Credits: PTI)

5 / 5

ട്വന്റി ട്വന്റി ലോകകപ്പിലും, ചാമ്പ്യന്‍സ് ട്രോഫിയിലും രോഹിത് ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് നയിച്ചു. തുടര്‍ന്ന് ട്വന്റി ട്വന്റിയില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചു. ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് താരം കളിക്കുന്നത് (Image Credits: PTI)

പെട്ടെന്ന് ഉറക്കം പോകാൻ ബെസ്റ്റ് ചായയോ കാപ്പിയോ
പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കാമോ?
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു