മുംബൈയെ രക്ഷിക്കാൻ രോഹിത് ശർമ്മ എത്തുന്നു; സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുമെന്ന് റിപ്പോർട്ട് | Rohit Sharma Set To Play Syed Mushtaq Ali Trophy In The Knockout Phase For Mumbai Say Reports Malayalam news - Malayalam Tv9

Rohit Sharma: മുംബൈയെ രക്ഷിക്കാൻ രോഹിത് ശർമ്മ എത്തുന്നു; സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുമെന്ന് റിപ്പോർട്ട്

Published: 

04 Dec 2025 17:23 PM

Rohit Sharma To Play SMAT: രോഹിത് ശർമ്മ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനൊരുങ്ങുന്നു. ടൂർണമെൻ്റിൻ്റെ നോക്കൗട്ട് ഘട്ട മത്സരങ്ങളിൽ താരം കളിക്കുമെന്നാണ് സൂചന.

1 / 5ഇന്ത്യൻ ടീമിൻ്റെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിച്ചേക്കുമെന്ന് സൂചന. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമായ രോഹിത് ടൂർണമെൻ്റിൻ്റെ നോക്കൗട്ട് ഘട്ടത്തിൽ ടീമിനായി കളിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിൽ സ്ഥിരീകരണമില്ല. (Image Credits- PTI)

ഇന്ത്യൻ ടീമിൻ്റെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിച്ചേക്കുമെന്ന് സൂചന. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമായ രോഹിത് ടൂർണമെൻ്റിൻ്റെ നോക്കൗട്ട് ഘട്ടത്തിൽ ടീമിനായി കളിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിൽ സ്ഥിരീകരണമില്ല. (Image Credits- PTI)

2 / 5

റിപ്പോർട്ടുകൾ പ്രകാരം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാൻ തയ്യാറാണെന്നാണ് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചത്. ഈ മാസം ആറിനാണ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ അവസാന ഏകദിനം.

3 / 5

ഈ മാസം 12 മുതൽ 18 വരെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ നോക്കൗട്ട് ഘട്ടം. ആറാം തീയതി ദക്ഷിണാഫ്രിക്കൻ പരമ്പര അവസാനിക്കുന്നതോടെ രോഹിതിന് ഇതിനായി തയ്യാറാവാൻ സമയം ലഭിക്കും. ഇൻഡോറിൽ നടക്കുന്ന നോക്കൗട്ട് മത്സരങ്ങളിൽ താരം കളിക്കാൻ സാധ്യതയുണ്ട്.

4 / 5

മുംബൈ മധ്യനിരയിൽ കളിക്കുന്ന സൂര്യകുമാർ യാദവ് ഈ സമയത്ത് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുകയാവും. അതിനാൽ രോഹിത് ഓപ്പണിംഗിലെത്തി രഹാനെ മുതൽ ഓരോ ബാറ്റർമാർ ഓരോ സ്ഥാനം താഴേക്കിറങ്ങി മുംബൈക്ക് കളത്തിൽ ഇറങ്ങാവുന്നതാണ്.

5 / 5

അതേസമയം, സീസണിൽ മുംബൈക്ക് ആദ്യ പരാജയം നേരിട്ടു. കേരളത്തിനെതിരെ 15 റൺസിൻ്റെ പരാജയമാണ് ഇന്ന് മുംബൈ വഴങ്ങിയത്. എങ്കിലും അഞ്ച് കളിയിൽ നാല് ജയം സഹിതം 16 പോയിൻ്റുള്ള മുംബൈ തന്നെയാണ് എലീറ്റ് ഗ്രൂപ്പിൽ ഒന്നാമതുള്ളത്. ആന്ധ്രാപ്രദേശ് രണ്ടാമതും കേരളം മൂന്നാമതുമാണ്.

കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
ഇൻഡക്ഷൻ സ്റ്റൗ പെട്ടെന്ന് കേടാകുന്നുണ്ടോ! കാരണം
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും