ഒന്നും അവസാനിപ്പിച്ചിട്ടില്ല; പരിശീലനം പുനരാരംഭിച്ച് രോഹിത് ശർമ്മ, നോട്ടം ലോകകപ്പിലേക്ക് | Rohit Sharma Starts Training Again In Mumbai Ahead Of Australia Tour Happening In October Malayalam news - Malayalam Tv9
Rohit Sharma Training: രോഹിത് ശർമ്മ പരിശീലനം പുനരാരംഭിച്ചു. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള തയ്യാറെടുപ്പായാണ് പരിശീലനം.
1 / 5
പരിശീലനം പുനരാരംഭിച്ച് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ്മ. ഓസ്ട്രേലിയൻ പര്യടനത്തിനായുള്ള തയ്യാറെടുപ്പായാണ് രോഹിത് പരിശീലനം പുനരാരംഭിച്ചത്. സെപ്തംബർ 10നാണ് രോഹിത് ശർമ്മ മുംബൈയിൽ പരിശീലനം ആരംഭിച്ചത്. ഒക്ടോബർ 19നാണ് പര്യടനം ആരംഭിക്കുന്നത്. (Image Courtesy- PTI)
2 / 5
ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിത് ഇപ്പോൾ ഏകദിന മത്സരങ്ങളിൽ മാത്രമേ കളിക്കുന്നുള്ളൂ. 2027 ഏകദിന ലോകകപ്പ് വരെ കളിക്കാനാണ് രോഹിതിൻ്റെ ശ്രമം. അത് സാധ്യമാവണമെങ്കിൽ ഓസ്ട്രേലിയൻ പര്യടനത്തിൽ രോഹിത് ശർമ്മയുടെ പ്രകടനം വളരെ നന്നാവേണ്ടതുണ്ട്.
3 / 5
അതേസമയം, ഏകദിന മത്സരങ്ങളിൽ രോഹിതിൻ്റെ ബാല്യം അവസാനിച്ചു എന്നാണ് ചില റിപ്പോർട്ടുകൾ. ഓസ്ട്രേലിയൻ പര്യടനത്തിൽ നന്നായി കളിച്ചാലും ഇല്ലെങ്കിലും രോഹിതിനെയും കോലിയെയും 2027 ഏകദിന ലോകകപ്പിൽ പരിഗണിച്ചേക്കില്ലെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
4 / 5
ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിന് ശേഷം രോഹിത് ശർമ്മയും വിരാട് കോലിയും രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകളുയർന്നിരുന്നു. എന്നാൽ, ഇരുവരും വിരമിക്കലിനെപ്പറ്റിയുള്ള സൂചനകളൊന്നും നൽകിയില്ല. ഇരുവരും ഏകദിനങ്ങളിൽ മാത്രമേ ഇപ്പോൾ കളിക്കുന്നുള്ളൂ.
5 / 5
ഇതോടെയാണ് 2027 ഏകദിന ലോകകപ്പാണ് കോലിയുടെയും രോഹിതിൻ്റെയും ലക്ഷ്യമെന്ന വാർത്തകൾ പുറത്തുവന്നത്. ഇത് ഇരുവരും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏകദിന ലോകകപ്പ് നേടി വിരമിക്കാനുള്ള ശ്രമങ്ങളാണ് ഇരുവരും നടത്തുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.