Sabarimala Mandala Kalam 2025-26: ശബരിമല തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ സന്നിധാനത്ത് സൗകര്യങ്ങള്‍; എങ്ങനെ ബുക്ക് ചെയ്യാം?
Sabarimala accommodation booking: തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് താമസിക്കാനും സൗകര്യം. വിവിധ കെട്ടിടങ്ങളിലായി 540 മുറികള്‍ ലഭ്യമാണ്. 56 മുറികള്‍ ശബരി ഗസ്റ്റ് ഹൗസിലുണ്ട്

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് താമസിക്കാനും സൗകര്യം. ഇതിനായി വിവിധ കെട്ടിടങ്ങളിലായി 540 മുറികള്‍ ലഭ്യമാണ്. 56 മുറികള്‍ ശബരി ഗസ്റ്റ് ഹൗസിലുണ്ട് (Image Credits: PTI)

ഇതിനുപുറമെ 12 വിരിഷെഡുകള്‍, അഞ്ച് കോട്ടേജുകള്‍ തുടങ്ങിയവയും ലഭ്യമാണ്. onlinetdb.com എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. ശബരിമല തീര്‍ത്ഥാടകര്‍ അത്യാവശ്യം അറിയേണ്ട ചില ഫോണ്‍ നമ്പറുകളും നോക്കാം (Image Credits: PTI)

ഗവ. ആശുപത്രി: 202101, ആയുര്‍വേദ ആശുപത്രി: 202142, ഹോമിയോ ആശുപത്രി: 202483, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസ്: 202026, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍: 202028, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍: 202038, പമ്പ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍: 203442, ശബരിമല പൊലീസ് കണ്‍ട്രോള്‍ റൂം: 2020216, പമ്പ പൊലീസ് കണ്‍ട്രോള്‍ റൂം: 203386, ശബരിമല പൊലീസ് സ്റ്റേഷന്‍: 202014, പമ്പ പൊലീസ് സ്റ്റേഷന്‍: 203412 (Image Credits: PTI)

sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് വെര്‍ച്വല്‍ ക്യൂവിന് ബുക്ക് ചെയ്യേണ്ടത്. വഴിപാടുകളും ഈ സൈറ്റ് വഴി ബുക്ക് ചെയ്യാം. പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങിന് സൗകര്യമുണ്ട് (Image Credits: PTI)

നിലയ്ക്കല്‍, ചക്കുപാലം, ഹില്‍ടോപ് എന്നിവിടങ്ങളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനായി ഫാസ്ടാഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബസ്-100, മിനി ബസ്-75, 14 സീറ്റ് വാഹനങ്ങള്‍-50, നാല് സീറ്റ് വാഹനങ്ങള്‍-30, ഓട്ടോറിക്ഷ-15 എന്നിങ്ങനെയാണ് നിരക്ക് (Image Credits: PTI)