സച്ചിന്‍ വരുമെടോ...പ്രബിന്റെ ഗുരുവായൂര്‍ കല്യാണത്തിന് ക്ഷണം; വരുമെന്ന് ഉറപ്പ് നല്‍കി താരം | Sachin Tendulkar Invited to Malayali Fan’s Guruvayur Wedding, Star Promises to Attend Malayalam news - Malayalam Tv9

Sachin Tendulkar: സച്ചിന്‍ വരുമെടോ…പ്രബിന്റെ ഗുരുവായൂര്‍ കല്യാണത്തിന് ക്ഷണം; വരുമെന്ന് ഉറപ്പ് നല്‍കി താരം

Published: 

08 Aug 2026 | 10:43 AM

Malayali Fan Meets Sachin Tendulkar, Invites Him to Guruvayur Wedding: പ്രബിനും പ്രതിശ്രുതി വധുവും ചേര്‍ന്നാണ് സച്ചിനെ വിവാഹം ക്ഷണിക്കാനായി പോയത്. ഗുരുവായൂരില്‍ വെച്ച് നടക്കുന്ന വിവാഹത്തില്‍ താന്‍ എന്തായാലും പങ്കെടുക്കുമെന്ന് അറിയിച്ച സച്ചിന്‍ ഇരുവരെയും അനുഗ്രഹിക്കുകയും ചെയ്തു. തന്റെ വിവാഹക്കത്ത് ആദ്യം സച്ചിന് നല്‍കണമെന്നത് ഏറെനാളായുള്ള ആഗ്രഹമായിരുന്നു എന്നാണ് പ്രബിന്‍ പറയുന്നത്.

1 / 5
പലതരത്തിലുള്ള കല്ല്യാണ ക്ഷണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ഒരു ആരാധകന്‍ തന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെ കല്ല്യാണം ക്ഷണിച്ചത് കണ്ടോ നിങ്ങള്‍? ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ വിവാഹം ക്ഷണിച്ച് ശ്രദ്ധ നേടുകയാണ് തൃശൂര്‍ സ്വദേശിയായ പ്രബിന്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ നേരിട്ട് പോയി വിവാഹം ക്ഷണിച്ച കാര്യം പ്രബിന്‍ പുറത്തുവിട്ടത്. (Image Credit Source:

2 / 5
പ്രബിനും പ്രതിശ്രുതവധു വര്‍ഷയും ചേര്‍ന്നാണ് സച്ചിനെ വിവാഹം ക്ഷണിക്കാനായി പോയത്. ഗുരുവായൂരില്‍ വെച്ച് നടക്കുന്ന വിവാഹത്തില്‍ താന്‍ എന്തായാലും പങ്കെടുക്കുമെന്ന് അറിയിച്ച സച്ചിന്‍ ഇരുവരെയും അനുഗ്രഹിക്കുകയും ചെയ്തു. തന്റെ വിവാഹക്കത്ത് ആദ്യം സച്ചിന് നല്‍കണമെന്നത് ഏറെനാളായുള്ള ആഗ്രഹമായിരുന്നു എന്നാണ് പ്രബിന്‍ പറയുന്നത്. ഇതിനായി അദ്ദേഹത്തിന്റെ ഓഫീസ് മുഖേനെ ബന്ധപ്പെടുകയായിരുന്നു എന്നും പ്രബിന്‍ കൂട്ടിച്ചേര്‍ത്തു.

3 / 5
സച്ചിന്റെ കാരവാന്റെ അകത്ത് വെച്ചാണ് വിവാഹം ക്ഷണിച്ചത്. അദ്ദേഹത്തിന്റെ മാനേജര്‍മാരും എല്ലാവരും അവിടെ ഉണ്ടായിരുന്നു എന്നും പ്രബിന്‍. സച്ചിനെ മുമ്പും ഒരുപാട് തവണ കണ്ടിട്ടുണ്ട്. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി വി മിസ് യു സച്ചിന്‍ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് നടത്തുന്നുണ്ട്. അതില്‍ സച്ചിന്റേതായ എല്ലാ വിവരങ്ങളും തങ്ങള്‍ പങ്കുവെക്കാറുണ്ട്, അങ്ങനെയൊരു ബന്ധം അദ്ദേഹവുമായി ഉണ്ടെന്നും പ്രബിന്‍.

4 / 5
വിവാഹം ക്ഷണിച്ചപ്പോള്‍ വരാമെന്ന് തന്നെയാണ് സച്ചിന്‍ പറഞ്ഞതെന്ന സന്തോഷവും പ്രബിന്‍ പങ്കുവെക്കുന്നു. സച്ചിന്റെ 50ാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് വെറും മൂന്നുപേര്‍ക്ക് മാത്രമായിരുന്നു ക്ഷണം ലഭിച്ചിരുന്നത്, അതില്‍ ഒരാള്‍ താനായിരുന്നു എന്ന അഭിമാനവും പ്രബിനുണ്ട്. കൊവിഡ് കാലത്ത് സച്ചിനെ കണ്ടെത്താന്‍ നടത്തിയ രസകരമായ ശ്രമത്തെ കുറിച്ചുള്ള വിവരങ്ങളും പ്രബിന്‍ മാധ്യമങ്ങളുമായി പങ്കുവെച്ചു.

5 / 5
കൊവിഡ് കാലത്ത് അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലായിരുന്നു. അങ്ങനെ തങ്ങള്‍ മുംബൈയിലുള്ള എല്ലാ ആശുപത്രികളെയും തങ്ങള്‍ ബന്ധപ്പെട്ടു. അങ്ങനെ ഒരു ആശുപത്രിയില്‍ നിന്ന് അദ്ദേഹം സേഫ് ആണെന്നും ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും അറിയാന്‍ സാധിച്ചു. അത് കേട്ടപ്പോള്‍ തന്നെ സന്തോഷമായി, അദ്ദേഹം സുഖംപ്രാപിച്ചാല്‍ സച്ചിനെ കൊണ്ട് പഞ്ചസാര തുലാഭാരം നടത്താന്‍ താന്‍ പ്രാര്‍ത്ഥിച്ചിരുന്നു, വിവാഹത്തിന് അദ്ദേഹം വന്നാല്‍ തുലാഭാരം നടത്താനും പ്രബിന് പദ്ധതിയുണ്ട്.

Loading...
Unable to load recommendations.
Follow Us
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
കട്ടപിടിച്ച കാപ്പിപ്പൊടി കളയേണ്ട! പഴയതുപോലെ പൊടിയാക്കാൻ
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ