AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ്, കെ.പി.സി.സി പ്രസിഡന്റിനും, ഭാരവാഹികൾക്കും സുപ്രീം കോടതി നോട്ടീസ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് എതിരായ സോഷ്യൽ മീഡിയ പോസ്റ്റിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി ) പ്രസിഡന്റിനും മറ്റു ഭാരവാഹികൾക്കും നോട്ടീസ്. സിവിലായും ക്രിമിനൽ ആയും കോടതി അലക്ഷ്യ നടപടികൾ എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് കെപിസിസി ഭാരവാഹികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസിന് എതിരായ  പോസ്റ്റ്, കെ.പി.സി.സി  പ്രസിഡന്റിനും, ഭാരവാഹികൾക്കും സുപ്രീം കോടതി നോട്ടീസ്
KPCC President Sunny Joseph, Supreme CourtImage Credit source: PTI, Social Media
Amal KV
Amal KV | Updated On: 06 Nov 2026 | 05:59 PM

ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് എതിരായ സോഷ്യൽ മീഡിയ പോസ്റ്റിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി ) പ്രസിഡന്റിനും മറ്റു ഭാരവാഹികൾക്കും നോട്ടീസ്. സിവിലായും ക്രിമിനൽ ആയും കോടതി അലക്ഷ്യ നടപടികൾ എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് കെപിസിസി ഭാരവാഹികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കെപിസിസിക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി അമിസ് ക്യൂറിയെ നിയമിച്ചിട്ടുണ്ട്. കേസിൽ ഹാജരാകുന്നതിന് അറ്റോർണി ജനറലിനോടും സുപ്രീംകോടതി നിർദ്ദേശം നൽകി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അപകീർത്തികരമായ പരാമർശം കെപിസിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് വന്നതിന് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ സംഭവത്തിൽ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. ഭരണഘടനയാണ് പരമോന്നതമായ കാര്യം. ഒരു വ്യക്തിക്ക് ഒരു രാഷ്ട്രീയ സംഘടനയ്ക്കോ അതിനുമുകളിൽ പോകാൻ കഴിയില്ല. ജുഡീഷ്യറിയുടെ സ്വാധീനം രാഷ്ട്രീയ സൗകര്യത്തിന് അനുസൃതമായി തീരുമാനിക്കേണ്ട വിഷയമല്ല എന്നും കോടതി പറഞ്ഞു.

Also Read: പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം: രണ്ടാനച്ഛൻ കുഞ്ഞിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മ

കോടതി വിധികളെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്, പക്ഷേ അഭിപ്രായസ്വാതന്ത്ര്യത്തെ മറയാക്കി നീതി നിർവഹണ സംവിധാനത്തെ ഭീഷണിപ്പെടുത്തുന്നതിനും തടസ്സപ്പെടുത്തുന്നതിനും ആർക്കും അധികാരവും അവകാശവും ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിയുടെ അധികാരം നിയമവാഴ്ചയിൽ അധിഷ്ഠിതം ആണ്. അതിനാൽ രാഷ്ട്രീയ അംഗീകാരത്തിന്റെ ആവശ്യമില്ല. കോടതിയുടെ അധികാരത്തെ ദുർബലപ്പെടുത്തുന്നതിനുള്ള ഏത് ശ്രമവും കർശനമായി നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

English Summary

The Supreme Court has issued a notice to the office-bearers of the Kerala Pradesh Congress Committee (KPCC) regarding a social media post directed at Chief Justice Surya Kant. The notice requires them to show cause as to why contempt of court proceedings both civil and criminal should not be initiated against them.

Follow Us