Samantha Ruth Prabhu: കോടികൾ വിലവരുന്ന മോതിരം മാത്രമല്ല, സാരിയും ലക്ഷ്വറിയാണ്; സാമന്തയുടെ വിവാഹ വസ്ത്രത്തിന് സവിശേഷതകൾ ഏറെ…
Samantha Ruth Prabhu Wedding Saree: ഇപ്പോഴിതാ താരം വിവാഹത്തിന് ധരിച്ച സാരിയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. റെഡ് ബനാറസ് സില്‍ക് സാരിയാണ് താരം വിവാഹത്തിനായി തിരഞ്ഞെടുത്തത്.

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരസുന്ദരി സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര നിർമാതാവ് രാജ് നിഡിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്‍ സെന്ററില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Image Credits: Instagram)

ഇതിനിടെയിൽ താരത്തിന്‍റെ വിവാഹ മോതിരം ആരാധക ശ്രദ്ധനേടിയിരുന്നു. വലിയ വജ്രകല്ലു പതിപ്പിച്ച പോര്‍ട്രയറ്റ് കട്ട് ഡയമണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച മോതിരമാണ് സാമന്തയുടെ വിരലിൽ രാജ് അണിഞ്ഞത്.ഒന്നര കോടി രൂപ വില വരുന്ന മോതിരം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ.

എന്നാൽ ഇപ്പോഴിതാ താരം വിവാഹത്തിന് ധരിച്ച സാരിയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. റെഡ് ബനാറസ് സില്‍ക് സാരിയാണ് താരം വിവാഹത്തിനായി തിരഞ്ഞെടുത്തത്.

പ്രമുഖ ഡിസൈനറായ അർപ്പിത മേത്തയാണ് സാമന്തയ്ക്ക് ആയി വിവാഹ സാരി ഒരുക്കിയത്. സിമ്പിൾ ആണെങ്കിലും 2-3 ആഴ്ചകൾ കൊണ്ട് തയ്യാറാക്കിയെടുത്ത സാരിക്ക് ലക്ഷങ്ങൾ വില വരുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

അതേസമയം സാമന്തയുടെയും രാജിന്റെയും രണ്ടാം വിവാഹമാണിത്. നടൻ നാഗ ചൈതന്യയായിരുന്നു സാമന്തയുടെ ആദ്യ ഭർത്താവ്. എന്നാൽ 2021ൽ ഇരുവരും വേർപിരിഞ്ഞു. അതേസമയം, രാജ് നിദിമോരുവും വിവാഹമോചിതനാണ്. ശ്യാമലി ദേയെ ആയിരുന്നു രാജിന്റെ പങ്കാളി.