ദേ സാംസങ് പിന്നേം! ഗാലക്സി M17, M17e മോഡലുകൾ കിട്ടുക ഇനി പുതിയ വിലയിൽ | Samsung Galaxy M17 and M17e get price hike in India; new prices, availability, and more Malayalam news - Malayalam Tv9

ദേ സാംസങ് പിന്നേം! ഗാലക്സി M17, M17e മോഡലുകൾ കിട്ടുക ഇനി പുതിയ വിലയിൽ

Published: 

17 Nov 2026 | 08:18 PM

Samsung Galaxy M17 and M17e get price hike: സാംസങ് ഗാലക്സി എം സീരീസിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട മോഡലുകളാണ് സാംസങ് ഗാലക്സി എം17 (Samsung Galaxy M17), ഗാലക്സി എം17e (Samsung Galaxy M17e) എന്നിവ. ഈ രണ്ട് മോഡലുകളുടെയും വില ഇപ്പോൾ 2000 രൂപ വീതം വർധിപ്പിക്കപ്പെട്ടിരിക്കുന്നു. ഇനി പുതിയ വിലയിലാണ് ഇവയുടെ വേരിയന്റുകൾ വാങ്ങാൻ ലഭ്യമാകുക.

1 / 6
 ഗാലക്സി എം17: കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട മോഡൽ ആണ് ഗാലക്സി എം17. ഇതിന്റെ 4GB+128GB വേരിയന്റിന്  19,999 രൂപയും 6GB+128GB വേരിയന്റിന് 22,999 രൂപയും  8GB+128GB	വേരിയന്റിന് 25,999 രൂപയും ആയിരുന്നു നിലവിലുണ്ടായിരുന്ന വില. എന്നാൽ പുതിയ വില വർധനയോടെ ഇവയുടെ വില യഥാക്രമം 21999 രൂപ, 22,999 രൂപ, 25,999 രൂപ എന്നിങ്ങനെയാണ്. (Image credit: Samsung)

2 / 6
 ഗാലക്സി എം17 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ, ഒക്ട കോർ എക്‌സിനോസ് 1330 5nm പ്രോസസർ, 50MP മെയിൻ ക്യാമറ, 5MP അൾട്രാ-വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ, 13MP ഫ്രണ്ട് ക്യാമറ.

3 / 6
 ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7.0 (6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവ എം17 5ജിയിലുണ്ട്. മൂൺലൈറ്റ് സിൽവർ, സഫയർ ബ്ലാക്ക് എന്നിവയാണ് കളർ ഓപ്ഷനുകൾ.

4 / 6
 ഗാലക്സി എം17e: സാംസങ് ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച മോഡലാണ് ഗാലക്സി എം17e. ഇതിന്റെ 4GB+128GB വേരിയന്റിന് 18,499 രൂപയും 6GB+128GB വേരിയന്റിന്  21,499 രൂപയും ആയിരുന്നു ഇതുവരെയുണ്ടായിരുന്ന വില. എന്നാലിപ്പോൾ 2000 രൂപ വില വർധയ്ക്ക് ശേഷം ഇവ യഥാക്രമം 20499 രൂപ, 23,499 രൂപ വിലകളിലാണ് വാങ്ങാൻ ലഭ്യമാകുക.

5 / 6
 പ്രധാന ഫീച്ചറുകൾ: 6.7″ (720 x 1600 പിക്സലുകൾ) HD+ ഇൻഫിനിറ്റി-യു എൽസിഡി സ്ക്രീൻ, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8.0 ഒഎസ് (ജെമിനി ലൈവ് ഫീച്ചറുകളും 6 ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5 എംഎം ഓഡിയോ ജാക്ക്, അ‌ണ്ടർ പോർട്ടഡ് സ്പീക്കറുകൾ.

6 / 6
 50MP മെയിൻ ക്യാമറ (F1.8), 2MP  ഡെപ്ത് സെൻസർ (F2.4), LED ഫ്ലാഷ്, 8MP ഫ്രണ്ട് ക്യാമറ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA/ NSA (12 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി പോർട്ട്, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവ ഗാലക്സി എം17e 5ജിയിൽ ഉണ്ട്.

Loading...
Unable to load recommendations.
Follow Us
പുറമേ ക്രിസ്പി ഉള്ളിൽ സോഫ്റ്റ്! ചിക്കനില്ലാതെ ചിക്കൻ 65 തയ്യാറാക്കാം
ഐപിഎൽ ശമ്പളമില്ലെങ്കിലെന്ത്? ധോണിയുടെ ആസ്തി കോടികള്‍
സൺസ്ക്രീൻ ഉണ്ടാക്കാൻ വെളിച്ചെണ്ണ മതി
മാവ് കുഴയ്ക്കാതെ ഒരു മിനിറ്റിൽ പഞ്ഞിപോലെ ഇടിയപ്പം തയാറാക്കാം
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ