AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Guruvayoor Ekadashi 2026: ഗുരുവായൂർ ഏകാദശി എന്നാണ്? കൃത്യമായ തീയതി ശുഭകരമായ സമയം അറിയാം

Guruvayoor Ekadashi 2026 Date:മലയാള മാസമായ വൃശ്ചികത്തിലെ വെളുത്തപക്ഷ അതായത് ശുക്ല പക്ഷേ ഏകാദശി ദിവസമാണ് ഇത് ആചരിക്കുന്നത്.മോക്ഷദ ഏകാദശി എന്ന പേരിലും ഗുരുവായൂർ ഏകാദശി അറിയപ്പെടുന്നു. എല്ലാ ഏകാദശികളിലും വെച്ച് ഏറ്റവും ശ്രേഷ്ഠമായ ഒന്നായാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. അതിനാൽ തന്നെ ഗുരുവായൂർ ഏകദശിയുടെ ദിവസം വ്രതം എടുത്ത് ഗുരുവായൂരപ്പനെ ദർശിക്കുന്നത് സകല പാപങ്ങളെയും ഇല്ലാതാക്കി മോക്ഷം നൽകുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്...........

Guruvayoor Ekadashi 2026: ഗുരുവായൂർ ഏകാദശി എന്നാണ്? കൃത്യമായ തീയതി ശുഭകരമായ സമയം അറിയാം
Guruvayoor Ekadasi 026Image Credit source: Social Media
Ashli C
Ashli C | Published: 17 Nov 2026 | 06:41 PM

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നാണ് ഗുരുവായൂർ ഏകാദശി. മലയാള മാസമായ വൃശ്ചികത്തിലെ വെളുത്തപക്ഷ അതായത് ശുക്ല പക്ഷേ ഏകാദശി ദിവസമാണ് ഇത് ആചരിക്കുന്നത്. അത്തരത്തിൽ ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ആഘോഷിക്കുന്നത് നവംബർ 21 ശനിയാഴ്ചയാണ്.

ഗുരുവായൂർ ഏകാദശിയുടെ ആത്മീയ പ്രാധാന്യം

ഗുരുവായൂർ ഏകാദശിക്ക് പിന്നിൽ നിരവധി ആത്മീയ കാരണങ്ങൾ ആണുള്ളത്. ദേവ ഗുരുവായ ബ്രഹസ്പതിയും വായുദേവനും ചേർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് ശുക്ലപക്ഷ ഏകദശി ദിവസമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ പുണ്യദിനം ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായാണ് ഭക്തർ ആഘോഷിക്കുന്നത്.

കൂടാതെ കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനെ ഭഗവത്ഗീത ഉപദേശിച്ചു നൽകിയതും ഈ ഏകാദശി ദിനത്തിൽ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മോക്ഷദ ഏകാദശി എന്ന പേരിലും ഗുരുവായൂർ ഏകാദശി അറിയപ്പെടുന്നു. എല്ലാ ഏകാദശികളിലും വെച്ച് ഏറ്റവും ശ്രേഷ്ഠമായ ഒന്നായാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. അതിനാൽ തന്നെ ഗുരുവായൂർ ഏകദശിയുടെ ദിവസം വ്രതം എടുത്ത് ഗുരുവായൂരപ്പനെ ദർശിക്കുന്നത് സകല പാപങ്ങളെയും ഇല്ലാതാക്കി മോക്ഷം നൽകുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്.

വ്രതം എങ്ങനെ അനുഷ്ഠിക്കണം?

ഗുരുവായൂർ ഏകാദശിവ്രതം മൂന്ന് ദിവസങ്ങളിലെ അതായത് ദശമി, ഏകാദശി, ദ്വാദശി എന്നിങ്ങനെ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഒരു ആത്മീയ അനുഷ്ഠാനമാണ്.ഈ വർഷത്തെ ഏകാദശി വരുന്നത് നവംബർ 21 ശനിയാഴ്ച ആയതിനാൽ ദശമി വരുന്നത് നവംബർ 20 വെള്ളിയാഴ്ചയാണ്. ഇതിനെ വ്രതാരംഭം എന്നാണ് പറയുന്നത്.പ്രധാന ഏകാദശി നവംബർ 21 ശനിയാഴ്ചയും. അന്നേദിവസം ആണ് നമ്മൾ ഉറങ്ങാതെ ഭഗവന്റെ നാമം ജപിച്ച് ഉണർന്നിരിക്കേണ്ടത്. മാത്രമല്ല ഈ ദിവസം പകൽസമയത്ത് ഉറങ്ങാൻ പാടില്ല. പിന്നെ ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ എന്നീ മന്ത്രങ്ങൾ ജപിക്കുന്നതും വളരെ നല്ലതാണ്. പിന്നീട് മൂന്നാമത്തെ ദിവസം അതായത് ദ്വാദശി അത് വ്രതം അവസാനിപ്പിക്കേണ്ട ദിവസമാണ്. ഇതിനെ പാരണ വിടൽ എന്നാണ് പറയുന്നത്.

ENGLISH SUMMARY

Guruvayur Ekadashi is one of the most significant Hindu festivals in Kerala. It is observed on the Ekadashi day during the bright fortnight (Shukla Paksha) of the Malayalam month of Vrischikam. This year, Guruvayur Ekadashi will be celebrated on Saturday, November 21.

Follow Us