അഞ്ചാം നമ്പറിൽ സഞ്ജുവിനെ കുത്തിത്തിരുകിയ ചാണക്യതന്ത്രം; ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിച്ച് ടീം ഇന്ത്യ | Sanju Samson At Number 5 Is A Temporary Solution Since He Hasnt Had Impressive Stats In That Position Malayalam news - Malayalam Tv9

Sanju Samson: അഞ്ചാം നമ്പറിൽ സഞ്ജുവിനെ കുത്തിത്തിരുകിയ ചാണക്യതന്ത്രം; ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിച്ച് ടീം ഇന്ത്യ

Published: 

11 Sep 2025 12:21 PM

Sanju Samson Batting Position: സഞ്ജു സാംസൺ അഞ്ചാം നമ്പറിൽ കളിക്കുന്നത് സഞ്ജുവിനോ ടീം ഇന്ത്യക്കോ ഗുണം ചെയ്യില്ല. പിന്നെ എന്തിനാണ് ഈ പ്രഹസനം.

1 / 5യുഎഇയ്ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ സഞ്ജു സാംസണെ ടീം ഷീറ്റിൽ കണ്ട ക്രിക്കറ്റ് പ്രേമികൾ സന്തോഷിച്ചു. ജിതേഷ് ശർമ്മയെന്നുറപ്പിച്ചയിടത്ത് സഞ്ജുവിനെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകർ. എന്നാൽ, ഇത് ഇരുട്ടുകൊണ്ടുള്ള ഓട്ടയടക്കലാണെന്ന് പലർക്കും മനസ്സിലായില്ല. (Image Credits- PTI)

യുഎഇയ്ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ സഞ്ജു സാംസണെ ടീം ഷീറ്റിൽ കണ്ട ക്രിക്കറ്റ് പ്രേമികൾ സന്തോഷിച്ചു. ജിതേഷ് ശർമ്മയെന്നുറപ്പിച്ചയിടത്ത് സഞ്ജുവിനെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകർ. എന്നാൽ, ഇത് ഇരുട്ടുകൊണ്ടുള്ള ഓട്ടയടക്കലാണെന്ന് പലർക്കും മനസ്സിലായില്ല. (Image Credits- PTI)

2 / 5

ശുഭ്മൻ ഗില്ലിനെ ഓപ്പണറായും വൈസ് ക്യാപ്റ്റനായും തിരുകിക്കയറ്റാനുള്ള ശ്രമം ടീം ബാലൻസ് തന്നെ നഷ്ടപ്പെടുത്തുകയാണ്. ഓപ്പണർ റോളിൽ ഗിൽ മോശമാക്കുമെന്നല്ല, സഞ്ജുവിനെ അഞ്ചാം നമ്പറിൽ കളിപ്പിക്കുന്ന മാനേജ്മെൻ്റിൻ്റെ തീരുമാനം ടീം ബാലൻസ് ഇല്ലാതാക്കുമെന്നതാണ് പോയിൻ്റ്.

3 / 5

ഇന്ത്യൻ ടീമിൽ മുൻപ് അഞ്ച്, ആറ് നമ്പരുകളിലൊക്കെ സഞ്ജു കളിച്ചിട്ടുണ്ട്. അഞ്ചാം നമ്പരിൽ സഞ്ജു അഞ്ച് ഇന്നിങ്സ് കളിച്ചു. 20 ശരാശരി, 132 സ്ട്രൈക്ക് റേറ്റ്. ഓപ്പണിങ് മാറ്റി നിർത്തിയായാൽ ഈ പൊസിഷനിലാണ് സഞ്ജുവിന് രാജ്യാന്തര ടി20യിൽ മികച്ച റെക്കോർഡുകൾ ഉള്ളത്.

4 / 5

ഇതേ സ്ഥാനത്ത് കളിക്കേണ്ടിയിരുന്ന ജിതേഷ് ശർമ്മ ആകെ രണ്ട് കളി കളിച്ചു. ശരാശരി 15. സ്ട്രൈക്ക് റേറ്റ് 140. ആറാം നമ്പറിൽ 16 ശരാശരി 150 സ്ട്രൈക്ക് റേറ്റ്. അതായത് ലോവർ ഓർഡറുകളിൽ സഞ്ജുവോ ജിതേഷോ അത്ര ഗംഭീര പ്രകടനങ്ങൾ നടത്തിയെന്ന് പറയാൻ കഴിയില്ല.

5 / 5

സഞ്ജുവിൻ്റെ കാര്യത്തിൽ, ഓപ്പണിംഗിൽ ലഭിച്ച അവസരത്തിൽ മൂന്ന് സെഞ്ചുറിയടക്കം നേടിയെന്നതാണ് ഹൈലൈറ്റ്. എന്നിട്ടും ഈ സ്ഥാനം ഒഴിയേണ്ടിവന്നു. ഈ ദൗർഭാഗ്യമോ അനീതിയോ പരിഹരിക്കാൻ സ്വീകരിച്ച ഒരു താത്കാലിക പരിഹാരം മാത്രമാണ് അഞ്ചാം നമ്പറിലെ സഞ്ജു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും