AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SBI Scholarship: 20 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്; വിദ്യാർത്ഥികൾക്ക് എസ്ബിഐയിൽ സുവർണാവസരം

SBI Asha Scholarship: എസ്ബിഐയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് അവതരിപ്പിച്ച ആശ സ്കോളർഷിപ്പ് പദ്ധതിയിലൂടെയാണ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുക. ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഇതിൽ ഉൾപ്പെടും. താത്പര്യമുള്ള വിദ്യാർഥികൾക്ക് 2025 നവംബർ 15 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

neethu-vijayan
Neethu Vijayan | Published: 18 Oct 2025 15:21 PM
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒരുക്കുന്നു വിദ്യാർത്ഥികൾക്കായി കിടിലൻ സ്കോളർഷിപ്പ്. 15,000 മുതൽ 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പോടെയാണ് എസ്ബിഐ വിദ്യാർത്ഥികളുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എസ്ബിഐയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് അവതരിപ്പിച്ച ആശ സ്കോളർഷിപ്പ് പദ്ധതിയിലൂടെയാണ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുക. (Image Credits: Getty Images)

1 / 5
താത്പര്യമുള്ള വിദ്യാർഥികൾക്ക് 2025 നവംബർ 15 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒമ്പതാം ക്ലാസ് മുതൽ ബിരുദം, ബിരാദാനന്തര ബിരുദം, മെഡിക്കൽ, ഐഐടി, ഐഐഎം തുടങ്ങി വിദേശപഠനത്തിനായി പോയിട്ടുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് ഉൾപ്പെടെ എസ്ബിഐ ഈ പദ്ധതിയിലൂടെ സ്കോളർഷിപ്പ് നൽകുന്നുണ്ട്. തിരഞ്ഞെടുക്കുന്ന കോഴ്സിനെ ആശ്രയിച്ച് പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ സാമ്പത്തിക സഹായമായി ലഭിക്കുക. (Image Credits: Getty Images)

2 / 5
ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഇതിൽ ഉൾപ്പെടും. അപേക്ഷ നൽകുന്ന വിദ്യാർത്ഥികൾ മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം. കുടുംബ വാർഷിക വരുമാനം സ്കൂൾ വിദ്യാർഥികൾക്ക് മൂന്ന് ലക്ഷം രൂപയിലും കോളേജ്/പിജി വിദ്യാർത്ഥികൾക്ക് ആറ് ലക്ഷം രൂപയിലും കൂടാൻ പാടില്ല. (Image Credits: Getty Images)

3 / 5
അതേസമയം, പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് 10 ശതമനാമം ഇളവ് അനുവദിച്ചിട്ടുണ്ട്. മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 67.50 ശതമാനം മാർക്ക് അല്ലെങ്കിൽ 6.30 സിജിപിഎ മതി. എസ്ബിഐയുടെ ഔദ്യോഗിക പോർട്ടലായ https://www.sbiashascholarship.co.in/ വഴി മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കു. (Image Credits: Getty Images)

4 / 5
അതാത് വർഷത്തെ മാർക്ക് ഷീറ്റ്, തിരിച്ചറിയൽ രേഖ, വരുമാന സർട്ടിഫിക്കേറ്റ്, നിലവിലുള്ള ഫീസ് റെസെപ്റ്റ്, ബാങ്ക് അക്കൗണ്ട് രേഖകൾ, അഡ്മിഷൻ രേഖ, ഫോട്ടോ, ജാതി തെളിയിക്കുനവ്ന സർട്ടിഫിക്കേറ്റ് തുടങ്ങിയവയാണ് അപേക്ഷ നൽകാൻ ആവശ്യമായ രേഖകൾ.   പെൺകുട്ടികൾക്ക് 50 ശതമാനം സീറ്റുകളിൽ സംവരണവും, SC/ ST വിഭാഗക്കാർക്ക് 25 ശതമാനം സീറ്റുകകളിൽ സംവരണവും സ്കോളർഷിപ്പിലൂടെ ലഭിക്കും. (Image Credits: Getty Images)

5 / 5