നൈറ്റ് ഔൾ Vs. ഏർളി ബേർഡ്... നിങ്ങൾ ഏത് വിഭാ​ഗത്തിൽ പെടും.... ആരാണ് മികച്ചത് എന്നു നോക്കാം | Science of Sleep: Night owls vs early birds, Who performs better according to science Malayalam news - Malayalam Tv9

Science of Sleep: നൈറ്റ് ഔൾ Vs. ഏർളി ബേർഡ്… നിങ്ങൾ ഏത് വിഭാ​ഗത്തിൽ പെടും…. ആരാണ് മികച്ചത് എന്നു നോക്കാം

Published: 

21 Nov 2025 15:42 PM

Night owls vs early birds: അതിരാവിലെ ഉണരുന്ന വ്യക്തികളിൽ മെച്ചപ്പെട്ട മെറ്റബോളിക് പാരാമീറ്ററുകൾ കാണപ്പെടുന്നു. ഇവർക്ക് കുറഞ്ഞ ബിഎംഐ, കുറഞ്ഞ ഗ്ലൂക്കോസ് എന്നിവയും ഉയർന്ന എച്ച്ഡിഎൽ കൊളസ്‌ട്രോളും ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

1 / 5രാത്രി വൈകിയും ഉറങ്ങാനെ ജോലികൾ ചെയ്യാനും പഠിക്കാനും ഇഷ്ടമുള്ളവരുണ്ട്. എന്നാൽ അതിരാവിലെ മാത്രം ഇങ്ങനെ ഇരിക്കാൻ കഴിയുന്നവരുമുണ്ട്. നാം അവരെ  നൈറ്റ് ഔൾ, ഏർളി ബേർഡ് എന്നീ പേരുകളിലാണ് വിളിക്കുക. ഇവരിൽ ആരാകും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുക എന്നറിയാമോ?

രാത്രി വൈകിയും ഉറങ്ങാനെ ജോലികൾ ചെയ്യാനും പഠിക്കാനും ഇഷ്ടമുള്ളവരുണ്ട്. എന്നാൽ അതിരാവിലെ മാത്രം ഇങ്ങനെ ഇരിക്കാൻ കഴിയുന്നവരുമുണ്ട്. നാം അവരെ നൈറ്റ് ഔൾ, ഏർളി ബേർഡ് എന്നീ പേരുകളിലാണ് വിളിക്കുക. ഇവരിൽ ആരാകും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുക എന്നറിയാമോ?

2 / 5

ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നടന്ന ഒരു പഠനത്തിൽ, 26,000-ത്തിലധികം മുതിർന്നവരുടെ ഡാറ്റ വിശകലനം ചെയ്തപ്പോൾ, രാത്രിയിൽ ഏറെ സമയം ഇരിക്കുന്നവർ ബുദ്ധിശക്തി, യുക്തിചിന്ത, ഓർമ്മശക്തി, വിവര വിശകലന വേഗത തുടങ്ങിയ കോഗ്നിറ്റീവ് ടെസ്റ്റുകളിൽ അതിരാവിലെ ഉണരുന്നവരെക്കാൾ മികച്ച സ്കോർ നേടി.

3 / 5

ഉയർന്ന കോഗ്നിറ്റീവ് കഴിവുകൾ ഉണ്ടെങ്കിലും, രാത്രി വൈകി ഉറങ്ങുന്നവരിൽ ആരോഗ്യപരമായ ദോഷങ്ങൾ കൂടുതലാണ്. ഉയർന്ന ബിഎംഐ , ഉയർന്ന ഫാസ്റ്റിംഗ് ഗ്ലൂക്കോസ്, ഉയർന്ന കൊളസ്ട്രോൾ, കുറഞ്ഞ എച്ച്ഡിഎൽ കൊളസ്ട്രോൾ തുടങ്ങിയ മെറ്റബോളിക് പ്രശ്നങ്ങളും, ഹൃദയ സംബന്ധമായ രോഗങ്ങൾ, ഉയർന്ന മരണനിരക്ക് എന്നിവയുമായി ഇവരെ ബന്ധിപ്പിക്കുന്ന പഠനങ്ങളുണ്ട്.

4 / 5

അതിരാവിലെ ഉണരുന്ന വ്യക്തികളിൽ മെച്ചപ്പെട്ട മെറ്റബോളിക് പാരാമീറ്ററുകൾ കാണപ്പെടുന്നു. ഇവർക്ക് കുറഞ്ഞ ബിഎംഐ, കുറഞ്ഞ ഗ്ലൂക്കോസ് എന്നിവയും ഉയർന്ന എച്ച്ഡിഎൽ കൊളസ്‌ട്രോളും ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കോഗ്നിറ്റീവ് പ്രകടനത്തിൽ പിന്നിലാണെങ്കിലും ഇവർക്ക് മെച്ചപ്പെട്ട ദീർഘകാല ആരോഗ്യ ഫലങ്ങൾ ലഭിക്കുന്നു.

5 / 5

നൈറ്റ് ഔൾസിന്റെ ദൈനംദിന ദിനചര്യകളുമായി ശരീരത്തിലെ ഇന്റേർണൽ ക്ലോക്ക് പൊരുത്തപ്പെടാതെ വരുമ്പോഴാണ് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഈ പൊരുത്തക്കേട് മെറ്റബോളിസത്തിൽ നിരന്തരമായ സമ്മർദ്ദം ചെലുത്തുന്നതിലൂടെയാണ് രോഗസാധ്യത വർദ്ധിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും