'ഗീതാ​ഗോവിന്ദം സീരിയലിനായി അ‍ഞ്ച് ലക്ഷം രൂപയുടെ കോസ്റ്റ്യൂംസ് വാങ്ങി, പ്രതിഫലത്തിൽ നിന്നുമാണ് വസ്ത്രത്തിന് പണം എടുക്കുന്നത്;സാജൻ സൂര്യ | Serial Actor Sajan Sooreya Reveals High Cost of Acting Life, and says Spends rs 5 Lakhs on Costumes for ‘Geeta Govindam’ Malayalam news - Malayalam Tv9

Sajan Sooreya: ‘ഗീതാ​ഗോവിന്ദം സീരിയലിനായി അ‍ഞ്ച് ലക്ഷം രൂപയുടെ കോസ്റ്റ്യൂംസ് വാങ്ങി, പ്രതിഫലത്തിൽ നിന്നുമാണ് വസ്ത്രത്തിന് പണം എടുക്കുന്നത്;സാജൻ സൂര്യ

Published: 

04 Sep 2025 16:12 PM

Sajan Sooreya Reveals High Cost of Acting Life: ഗീതാ​ഗോവിന്ദം സീരിയലിൽ നായകനായി അഭിനയിച്ച താൻ അഞ്ച് ലക്ഷം രൂപയോളം കോസ്റ്റ്യൂമിന് വേണ്ടി ചിലവഴിച്ചുവെന്നും നല്ല കോസ്റ്റ്യൂംസ് വാങ്ങി ഉപയോ​ഗിക്കാൻ തയ്യാറായില്ലെങ്കിൽ കഥാപാത്രങ്ങൾ വരെ നഷ്ടപ്പെട്ടേക്കുമെന്നും സാജൻ സൂര്യ വ്യക്തമാക്കി.

1 / 5മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് സീരിയൽ നടൻ സാജൻ സൂര്യ. വർഷങ്ങളായി സീരിയൽ മേഖലയിലെ സജീവമാണ് നടൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ​ഗീതാ​ഗോവിന്ദത്തിലാണ് അവസാനമായി സാജൻ സൂര്യ അഭിനയിച്ചത്. (Image Credits:Instagram)

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് സീരിയൽ നടൻ സാജൻ സൂര്യ. വർഷങ്ങളായി സീരിയൽ മേഖലയിലെ സജീവമാണ് നടൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ​ഗീതാ​ഗോവിന്ദത്തിലാണ് അവസാനമായി സാജൻ സൂര്യ അഭിനയിച്ചത്. (Image Credits:Instagram)

2 / 5

സീരിയലിൽ അറക്കൽ ​ഗോവിന്ദ് മാധവ് എന്ന ധനികനായ ചെറുപ്പക്കാരന്റെ കഥാപാത്രത്തെയാണ് സാജൻ സൂര്യ അവതരിപ്പിച്ചത്. ഇപ്പോഴിതാ സീരിയലിൽ ഉപയോ​ഗിക്കുന്ന കോസ്റ്റ്യൂംസിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.

3 / 5

സീരിയൽ താരങ്ങൾ തന്നെയാണ് കഥാപാത്രങ്ങൾക്ക് വേണ്ട കോസ്റ്റ്യൂംസ് വാങ്ങുന്നതെന്നാണ് സാജൻ സൂര്യ പറയുന്നത്. അഭിനയിച്ച് സമ്പാദിക്കുന്ന പണത്തിന്റെ നല്ലൊരു ഭാ​ഗവും കോസ്റ്റ്യൂംസിന് വേണ്ടി തന്നെ താരങ്ങൾക്ക് ചിലവഴിക്കേണ്ടി വരുമെന്നും സാജൻ സൂര്യ പറയുന്നു.

4 / 5

ഗീതാ​ഗോവിന്ദം സീരിയലിൽ നായകനായി അഭിനയിച്ച താൻ അഞ്ച് ലക്ഷം രൂപയോളം കോസ്റ്റ്യൂമിന് വേണ്ടി ചിലവഴിച്ചുവെന്നും നല്ല കോസ്റ്റ്യൂംസ് വാങ്ങി ഉപയോ​ഗിക്കാൻ തയ്യാറായില്ലെങ്കിൽ കഥാപാത്രങ്ങൾ വരെ നഷ്ടപ്പെട്ടേക്കുമെന്നും സാജൻ സൂര്യ വ്യക്തമാക്കി. ഇന്ത്യൻ സിനിമ ​ഗാലറിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

5 / 5

നമുക്ക് കിട്ടുന്ന പ്രതിഫലത്തിൽ നിന്നുമാണ് വസ്ത്രത്തിന് വേണ്ട പണം എടുക്കുന്നതെന്നും പ്രേക്ഷകർ നമ്മളെ ഇഷ്ടപ്പെടണമെങ്കിൽ നല്ല കോസ്റ്റ്യൂം ഉപയോ​ഗിക്കണമെന്നും പുതിയ ഡിസൈനുകൾ ഉപയോ​ഗിക്കണമെന്നും താരം പറയുന്നു. ഒരു സീരിയലിന്റെ കാസ്റ്റിങ് നടക്കുമ്പോൾ തന്നെ സീരിയലിന്റെ അണിയറപ്രവർത്തകർ ഇത് നോക്കാറുണ്ടെന്നും സാജൻ സൂര്യ തുറന്നു പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും