Shah Rukh Khan Turns 60: ആദ്യ പ്രതിഫലം 50 രൂപ, ഇന്ന് 7500 കോടിയുടെ ആസ്തി; ഷാരൂഖ് ഖാൻ പടുത്തുയർത്തിയ സാമ്രാജ്യം ആരെയും അതിശയിപ്പിക്കും
Shah Rukh Khan’s Incredible Journey: അദ്ദേഹം ആദ്യ ശമ്പളമായി വാങ്ങിയത് 50 രൂപയാണെന്നാണ് റിപ്പോർട്ട്. പങ്കജ് ഉദാസിന്റെ ഒരു പരിപാടിയില്‍ നിന്നാണ് തനിക്ക് ആദ്യമായി പ്രതിഫലം ലഭിച്ചതെന്നാണ് ഷാരൂഖ് ഖാൻ മുൻപ് പറഞ്ഞത്. ആ പൈസ കൊണ്ട് തങ്ങള്‍ താജ്മഹല്‍ കാണാന്‍ പോയെന്നും നടന്‍ വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡിന്റെ സ്വന്തം കിങ് ഖാൻ ഷാരൂഖിന് ഇന്ന് 60 വയസ്സ് തികയുകയാണ്. തങ്ങളുടെ താരത്തിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷമാക്കാനുള്ള ശ്രമങ്ങളിലാണ് ആരാധകർ. 90 കളിൽ സിനിമ മോഹവുമായി മുംബൈയുടെ തെരുവുകളിലേക്ക് എത്തിയ താരം പിന്നീട് ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറാകുന്ന കാഴ്ചയാണ് കണ്ടത്. (Image Credits: PTI)

ഒരു കാലത്ത് വട്ടപൂജ്യമായിരുന്ന താരം ഇന്ന് ലോകത്തിലെ അതിസമ്പന്നരായ നടന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ്. എന്നാൽ ആരെയും ഞെട്ടിപ്പിക്കുന്ന താരത്തിന്റെ വളർച്ച പെട്ടെന്നായിരുന്നില്ല. സ്ഥിരോത്സാഹവും കഠിനപ്രയത്നവുമാണ് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ എന്ന പദവിയിലേക്ക് ഷാരൂഖ് ഖാനെ ഉയർത്തിയത്.

എന്നാൽ അദ്ദേഹം ആദ്യ ശമ്പളമായി വാങ്ങിയത് 50 രൂപയാണെന്നാണ് റിപ്പോർട്ട്. പങ്കജ് ഉദാസിന്റെ ഒരു പരിപാടിയില്‍ നിന്നാണ് തനിക്ക് ആദ്യമായി പ്രതിഫലം ലഭിച്ചതെന്നാണ് ഷാരൂഖ് ഖാൻ മുൻപ് പറഞ്ഞത്. ആ പൈസ കൊണ്ട് തങ്ങള്‍ താജ്മഹല്‍ കാണാന്‍ പോയെന്നും നടന്‍ വെളിപ്പെടുത്തിയിരുന്നു.

ലോകമെമ്പാടും ഷാരൂഖിന് നിരവധി റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളുണ്ട്. ബാന്ദ്രയിൽ 200 കോടി വിലമതിക്കുന്ന മന്നത്ത് എന്ന ആഡംബര ബംഗ്ലാവിനു പുറമെ ലണ്ടനിൽ ആഡംബര അപ്പാർട്ട്മെന്റ്, ഇംഗ്ലണ്ടിൽ ഒരു അവധിക്കാല വിശ്രമ കേന്ദ്രം, ബെവർലി ഹിൽസിൽ ഒരു വില്ല, ഡൽഹിയിൽ പ്രോപ്പർട്ടികൾ, അലിബാഗിൽ ഒരു ഫാംഹൗസ്, ദുബായിൽ ബംഗ്ലാവ് എന്നിവയും ഷാരൂഖിന് സ്വന്തമായുണ്ട്.

ലക്ഷ്വറി വാഹനങ്ങളുടെ വലിയൊരു ശേഖരം തന്നെ താരത്തിനുണ്ട്. ബിഎംഡബ്ല്യു, റോൾസ് റോയ്‌സ്, മെഴ്‌സിഡസ് ബെൻസ്, ഓഡി, ബുഗാട്ടി, റേഞ്ച് റോവർ തുടങ്ങി ലക്ഷ്വറി വാഹനങ്ങളാണ് ഷാരൂഖിന്റെ ഗ്യാരേജിലുള്ളത് എന്നാണ് കണക്ക്.