Shreyas Iyer: റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്ന് ബ്രേക്ക് എടുത്തതിന് പിന്നില്‍….ശ്രേയസ് ആ രഹസ്യം വെളിപ്പെടുത്തുന്നു
Shreyas Iyer's break from red ball cricket: റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍. അഡലെയ്ഡ് ഏകദിനത്തിന് ശേഷമാണ് ശ്രേയസ് മനസു തുറന്നത്

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യര്‍. ജോലിഭാരം കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് ആ തീരുമാനമെടുത്തതെന്ന് താരം വ്യക്തമാക്കി. അഡലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ശ്രേയസ് അയ്യര്‍ (Image Credits: PTI)

വര്‍ക്ക്‌ലോഡ് ബാലന്‍സ് ചെയ്യുന്നതും, ടെക്‌നിക്ക് മെച്ചപ്പെടുത്തുന്നതും സ്ഥിരതയും ആത്മവിശ്വാസവും നിലനിര്‍ത്തുന്നതിന് പ്രധാനമാണെന്ന് താരം വ്യക്തമാക്കി. ഈ മാസം ആദ്യമാണ് താരം റെഡ് ബോളില്‍ നിന്ന് ആറു മാസത്തെ ഇടവേള അനുവദിക്കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചത്. പുറംവേദനയാണ് കാരണമായി ചൂണ്ടിക്കാട്ടിയത് (Image Credits: PTI)

ബിസിസിഐ ശ്രേയസിന്റെ അപേക്ഷ അംഗീകരിച്ചു. നിലവില്‍ പരിമിത ഓവര്‍ ക്രിക്കറ്റുകള്‍ മാത്രമാണ് ശ്രേയസ് കളിക്കുന്നത്. ഏകദിനത്തില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനം താരം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് (Image Credits: PTI)

ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ തിളങ്ങാനായില്ലെങ്കിലും, രണ്ടാം മത്സരത്തില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തു. 77 പന്തില്‍ 61 റണ്‍സാണ് നേടിയത്. മൂന്നാം ഏകദിനം 25ന് നടക്കും (Image Credits: PTI)

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ദേശീയ ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ ശ്രേയസിന് സാധിക്കുന്നില്ല. ശ്രേയസ് നയിച്ച പഞ്ചാബ് കിങ്‌സായിരുന്നു മുന്‍ സീസണിലെ റണ്ണേഴ്‌സ് അപ്പ്. ദേശീയ ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്താനാണ് ശ്രേയസിന്റെ ശ്രമം (Image Credits: PTI)