AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Shreyas Iyer: വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ശ്രേയസ് അയ്യര്‍, ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സൂര്യയ്ക്കും ഗില്ലിനും എതിരാളി

Will Shreyas Iyer be next white ball format captain: ഏകദിനത്തില്‍ രോഹിത് ശര്‍മയും, ടി20യില്‍ സൂര്യകുമാര്‍ യാദവും, ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലുമാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍മാര്‍. രോഹിതിന് ശേഷം ഗില്ലിനെയാണ് ഏകദിനത്തിലെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്‌

jayadevan-am
Jayadevan AM | Published: 08 Jun 2025 11:30 AM
ഐപിഎല്ലില്‍ ബാറ്ററുടെയും, ക്യാപ്റ്റന്റെയും റോള്‍ ഭംഗിയായി നിര്‍വഹിച്ച താരമാണ് ശ്രേയസ് അയ്യര്‍. ഏകദിനത്തിലും സ്ഥിര സാന്നിധ്യമാണ്. എന്നാല്‍ കുറച്ചുനാളുകളായി ഇന്ത്യയുടെ ടി20 ടീമില്‍ നിന്നു ശ്രേയസ് പുറത്താണ് (Image Credits: PTI)

1 / 5
ഐപിഎല്ലിലെ മികച്ച പ്രകടനം ശ്രേയസിന്റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. താരത്തെ ടി20യില്‍ നിന്ന് മാറ്റിനിര്‍ത്താനാകില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്.

2 / 5
ടെസ്റ്റില്‍ നിന്നു പോലും താരത്തെ മാറ്റാനാകില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ഇതിനൊപ്പം, താരത്തെ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

3 / 5
ഏകദിനത്തില്‍ രോഹിത് ശര്‍മയും, ടി20യില്‍ സൂര്യകുമാര്‍ യാദവും, ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലുമാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍മാര്‍. രോഹിതിന് ശേഷം ഗില്ലിനെയാണ് ഏകദിനത്തിലെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

4 / 5
ടി20യില്‍ സമീപകാലത്ത് സൂര്യയ്ക്ക് ക്യാപ്റ്റന്‍സിയിലും എതിരാളികളില്ലായിരുന്നു. എന്നാല്‍ വൈറ്റ് ബോളില്‍ ഗില്ലിനും, സൂര്യയ്ക്കും ഒരു പോലെ വെല്ലുവിളിയുയര്‍ത്തി വൈല്‍ഡ് കാര്‍ഡായാണ് ശ്രേയസിന്റെ രംഗപ്രവേശം. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒറ്റ ക്യാപ്റ്റന്‍ മതിയെന്ന് ബിസിസിഐ തീരുമാനിച്ചാല്‍ ശ്രേയസിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്‌

5 / 5