Silver Rate: വെള്ളി വിലയിലും കനത്ത ഇടിവ്; വാങ്ങിച്ചവര്‍ക്കും നിക്ഷേപിച്ചവര്‍ക്കും തിരിച്ചടി?
Kerala Silver Price November 8: വെള്ളിയുടെ കാര്യം അങ്ങനെയല്ല, വെള്ളിയില്‍ കാര്യമായ ഇടിവ് സംഭവിച്ചെന്ന് പറയാനാകില്ല. സ്വര്‍ണം വില താഴ്ത്തുമ്പോഴും വെള്ളി വില ഉയര്‍ത്തുന്ന കാഴ്ചയായിരുന്നു വിപണിയില്‍.

സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ചെറുതായെങ്കിലും തിരശീല വീണതോടെ, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്രഭ മങ്ങി. എങ്കിലും വിട്ടുകൊടുക്കാന്‍ ഇരുലോഹങ്ങളും തയാറല്ല. സ്വര്‍ണവിലയിലാണ് കാര്യമായ ഇടിവ് സംഭവിച്ചത്, 1 ലക്ഷത്തോട് ചേര്‍ന്ന് നിന്നിരുന്ന സ്വര്‍ണം പത്തിമടക്കി, 80,000 ത്തില്‍ ഒതുങ്ങി. (Image Credits: Getty Images)

എന്നാല്‍ വെള്ളിയുടെ കാര്യം അങ്ങനെയല്ല, വെള്ളിയില്‍ കാര്യമായ ഇടിവ് സംഭവിച്ചെന്ന് പറയാനാകില്ല. സ്വര്‍ണം വില താഴ്ത്തുമ്പോഴും വെള്ളി വില ഉയര്‍ത്തുന്ന കാഴ്ചയായിരുന്നു വിപണിയില്‍. ഇന്ന് നവംബര്‍ എട്ടിന് സ്വര്‍ണവിലയില്‍ കാര്യമായ മാറ്റങ്ങളില്ല. എന്നാല്‍ വെള്ളി വില കുറച്ചിരിക്കുകയാണ്.

കേരളത്തില്‍ ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 164.90 രൂപയാണ് വില. ഒരു കിലോ വെള്ളിയ്ക്ക് 1,64,900 രൂപയും വിലയുണ്ട്.

ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 89,480 രൂപയാണ്. കഴിഞ്ഞ ദിവസത്തെ വിലയില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 11,185 രൂപയും വിലയുണ്ട്.

വെള്ളി വില കുറയുന്നത് വെള്ളിയില്‍ നിക്ഷേപിച്ചവര്‍ക്ക് കനത്ത നഷ്ടം വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.