ഒട്ടും പിന്നിലല്ല, സ്വർണത്തോടൊപ്പം കുതിച്ച് വെള്ളിയും; ഇന്നത്തെ നിരക്ക്.... | Silver prices break records along with gold, Check Rate on 30th September Malayalam news - Malayalam Tv9

Kerala Silver Rate: ഒട്ടും പിന്നിലല്ല, സ്വർണത്തോടൊപ്പം കുതിച്ച് വെള്ളിയും; ഇന്നത്തെ നിരക്ക്….

Published: 

30 Sep 2025 13:10 PM

Kerala Silver Rate Today: വിദേശ രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ വെള്ളി ആഭരണങ്ങള്‍ രാജ്യത്തേക്ക് ഒഴുകിയെത്തുന്ന സാഹചര്യം കണക്കിലെടുത്ത് വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1 / 5സംസ്ഥാനത്ത് റെക്കോർഡുകൾ തകർത്ത് സ്വർണം കുതിക്കുകയാണ്. ഇന്ന്  ഒരു പവൻ സ്വർണത്തിന് 86,760 രൂപയാണ് നൽകേണ്ടത്. ഒരു ​ഗ്രാമിന് 10,845 രൂപയും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോൾ പോക്കറ്റ് കാലിയാകും.  (Image Credit: Getty Images)

സംസ്ഥാനത്ത് റെക്കോർഡുകൾ തകർത്ത് സ്വർണം കുതിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 86,760 രൂപയാണ് നൽകേണ്ടത്. ഒരു ​ഗ്രാമിന് 10,845 രൂപയും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോൾ പോക്കറ്റ് കാലിയാകും. (Image Credit: Getty Images)

2 / 5

എന്നാൽ സ്വർണം മാത്രമല്ല, റെക്കോർഡുകൾ‌ തകർക്കാൻ വെള്ളിയും മുന്നിലുണ്ട്. ഇന്ന് വെള്ളിയുടെ വില ഗ്രാമിന് 161രൂപയും കിലോഗ്രാമിന് 1,61,000 രൂപയുമാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. (Image Credit: Social Media)

3 / 5

അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ വെള്ളി ആഭരണങ്ങള്‍ രാജ്യത്തേക്ക് ഒഴുകിയെത്തുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. (Image Credit: Getty Images)

4 / 5

പ്ലെയിന്‍ സില്‍വര്‍ ആഭരണങ്ങള്‍ക്കും മറ്റ് വെള്ളി ഉല്‍പ്പന്നങ്ങള്‍ക്കും 2026 മാര്‍ച്ച് 31 വരെയാണ് താല്‍ക്കാലിക നിയന്ത്രണം. രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ ദുരുപയോഗം ചെയ്ത് കസ്റ്റംസ് തീരുവ ഒഴിവാക്കി വെള്ളി ഇറക്കുമതി ചെയ്യുന്നത് തടയാനാണ് പുതിയ നിയന്ത്രണം. (Image Credit: Getty Images)

5 / 5

വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്ന് നിര്‍ബന്ധമായും ലൈസന്‍സ് നേടേണ്ടതുണ്ട്. (Image Credit: Getty Images)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും