Simple Investment Tips: 15,000 രൂപ ശമ്പളത്തിൽ നിന്ന് 49 ലക്ഷം, ഒരിടത്തും നിക്ഷേപിക്കേണ്ട
നിങ്ങൾ പോലുമറിയാതെ നിങ്ങൾ അങ്ങനെയൊരു കാര്യം ചെയ്യുന്നുണ്ട്. ചിലപ്പോൾ നിങ്ങൾ പോലും അതിശയിച്ചേക്കാം. ഇത്ര തുക കിട്ടുമോ എന്ന്. അതിശയം വേണ്ട. ഇതിനൊരു കണക്കുണ്ട്. വാർഷിക പലിശ നിരക്ക് 8 ശതമാനമാണ് ഇങ്ങനെ നോക്കുമ്പോൾ കുറഞ്ഞത് 30 വർഷം കൊണ്ട് നിങ്ങൾക്ക് കുറഞ്ഞത് 50 ലക്ഷം പോലും നേടാം. അതായത് നിക്ഷേപം മാത്രം4 0 ലക്ഷത്തിന് മുകളിൽ ലഭിക്കും. ഇതിന് കൃത്യമായൊരു കണക്ക് കൂട്ടലും ആവശ്യമുണ്ട്.

നിങ്ങൾക്കൊരു റിട്ടയർമെൻ്റ് ഫണ്ടുണ്ടോ? വിരമിച്ചാൽ കയ്യിൽ എന്തെങ്കിലും വേണമെന്ന് ഉറപ്പായും ചിന്തിച്ചു തുടങ്ങി കാണുമല്ലോ അല്ലേ?. നിങ്ങൾ പോലുമറിയാതെ നിങ്ങൾ അങ്ങനെയൊരു കാര്യം ചെയ്യുന്നുണ്ട്. അതിനെ പറ്റിയാണ് പറയുന്നത്.

മറ്റൊന്നുമല്ല പറഞ്ഞു വരുന്നത്. പിഎഫിനെ പറ്റി മാത്രമാണ്. ചിലപ്പോൾ നിങ്ങൾ പോലും അതിശയിച്ചേക്കാം. പിഎഫിൽ നിന്നും ഇത്ര തുക കിട്ടുമോ എന്ന്. അതിശയം വേണ്ട. ഇതിനൊരു കണക്കുണ്ട്. അതെങ്ങനെ

നിങ്ങളുടെ പ്രായം ഇപ്പോൾ 30 വയസ്സെന്ന് കണക്കാക്കാം. നിങ്ങളുടെ അടിസ്ഥാന ശമ്പളം. 15000 രൂപയാണെന്നും വെയ്ക്കാം. അടിസ്ഥാന ശമ്പളത്തിൻ്റെ 12 ശതമാനം പിഎഫിലേക്ക് പോകും, വാർഷിക ശമ്പള വർധന 3 ശതമാനമെന്ന് കൂട്ടാം. പിഎഫിൻ്റെ വാർഷിക പലിശ നിരക്ക് 8 ശതമാനമാണ് ഇങ്ങനെ നോക്കുമ്പോൾ കുറഞ്ഞത് 30 വർഷം കൊണ്ട് നിങ്ങൾക്ക് കുറഞ്ഞത് 49,09,598 രൂപ നേടാം. അതായത് 40 ലക്ഷത്തിന് മുകളിൽ നിക്ഷേപം പിഎഫിൽ മാത്രം ലഭിക്കും.

ഇതൊരു ശരാശരി കണക്കാണ്. ഇതിൽ ശമ്പള വർധനക്ക് അനുസരിച്ച് മാറ്റങ്ങൾ വരാം. പിഎഫിലെ മാറ്റങ്ങളും, പലിശയും നിക്ഷേപ തുകയെ സ്വാധീനിക്കുകയും ചെയ്യാം. അതുകൊണ്ട് തന്നെ എല്ലായ്പ്പോഴും ഇതേ തുക തന്നെ ലഭിക്കുമെന്ന് പറയാൻ സാധിക്കില്ല. ഇതിൽ നിന്നും നിങ്ങളും പിഎഫ് പെൻഷൻ ഫണ്ടും ഉണ്ടായിരിക്കുമെന്ന് അറിഞ്ഞിരിക്കണം. ഇതിനും കാലാവധി നിങ്ങളുടം 60 വയസ്സാണ്.

കൃത്യമായി പിൻവലിക്കലുകൾ കുറവുള്ളവർക്കാണ് ഇത് ലഭിക്കുന്നതെന്നത് കൂടി അറിഞ്ഞിരിക്കണം. അതിനൊപ്പം തന്നെ 60 വയസ്സ് പ്രായം വരെയും നിങ്ങൾ എംപ്ലോയി പ്രൊവിഡൻ്റ് ഫണ്ടിൽ അംഗവുമായിരിക്കണം എന്നതും പ്രധാനമാണ്.