Banana Storage Tips: ഇനി തൊലി കറുത്ത വാഴപ്പഴം കഴിക്കേണ്ട…. ഈ സിംപിൾ വഴി പരീക്ഷിക്കൂ… ഫ്രഷ് പഴം ഡൈനിങ് ടേബിളിൽ എത്തും
Simple Trick to Keep Bananas Fresh : മുറിച്ച വാഴപ്പഴം കറുക്കാതിരിക്കാൻ, അല്പം നാരങ്ങാനീരിലോ ഓറഞ്ച് നീരിലോ മുക്കിയെടുക്കുക. ഇത് ഓക്‌സിഡേഷൻ തടയും.

കറുത്ത വാഴപ്പഴം ആർക്കും ഇഷ്ടമല്ല. കൂടുതൽ കാലം വാഴപ്പഴം കേടാകാതെ ഇരിക്കാൻ എന്താണ് വഴി എന്ന് നോക്കാം...ആദ്യത്തേത് വാഴപ്പഴത്തിൽ നിന്ന് പുറത്തുവരുന്ന എഥിലീൻ വാതകമാണ് അവ വേഗത്തിൽ പഴുക്കാൻ കാരണം. ഇത് തടയാൻ, വാഴപ്പഴത്തിന്റെ ഞെട്ടുഭാഗം പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് പൊതിയുക.

വാഴപ്പഴം മേശപ്പുറത്ത് വെക്കുന്നതിനു പകരം തൂക്കിയിടുക. ഇത് ചതവ് വീഴുന്നത് ഒഴിവാക്കുകയും എല്ലാ വശത്തും വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യും.

ആപ്പിൾ, തക്കാളി തുടങ്ങിയ പഴങ്ങൾ എഥിലീൻ വാതകം പുറത്തുവിടും. ഇവയുടെ അടുത്ത് വാഴപ്പഴം വെച്ചാൽ വേഗത്തിൽ കറുത്തുപോവും. അതിനാൽ അവയെ മാറ്റി സൂക്ഷിക്കുക.

വാഴപ്പഴം നന്നായി പഴുത്തതിന് ശേഷം മാത്രം ഫ്രിഡ്ജിൽ വെക്കുക. ഇത് തൊലി കറുത്താലും, ഉൾഭാഗം കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ സഹായിക്കും.

മുറിച്ച വാഴപ്പഴം കറുക്കാതിരിക്കാൻ, അല്പം നാരങ്ങാനീരിലോ ഓറഞ്ച് നീരിലോ മുക്കിയെടുക്കുക. ഇത് ഓക്‌സിഡേഷൻ തടയും.