Sindhu Krishna: ‘പഠിക്കാൻ മിടുക്കി, ജോലി ചെയ്യാൻ ആഗ്രഹമില്ലായിരുന്നു, കോടീശ്വരന്റെ പ്രപ്പോസൽ വരുമെന്ന് ചിന്ത, നഷ്ടബോധം തോന്നുന്നു’; സിന്ധു കൃഷ്ണ
Sindhu Krishna: കോടീശ്വരൻ വരും പ്രപ്പോസൽ വരും ശേഷം സുഖമായി പുറത്ത് എവിടെ എങ്കിലും പോയി ലാവിഷായി ജീവിക്കും എന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ വെറുതെ ജോലി ചെയ്യുന്നത് എന്തിനായിരുന്നു എന്ന ചിന്താഗതിയായിരുന്നു തനിക്കെന്നും സിന്ധു പറയുന്നു.

മലയാളകൾക്ക് ഏറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ തന്റെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. . ഇരുപതുകളുടെ തുടക്കത്തിലായിരുന്നു നടൻ കൃഷ്ണ കുമാറിനെ സിന്ധു വിവാഹം കഴിച്ചത്.(Image Credits:Instagram)

വൈകാതെ ഇരുവർക്കും നാല് പെൺമക്കൾ ജനിച്ചു.ആരുടേയും പിന്തുണ ഇല്ലാതെയാണ് നാല് പെൺമക്കളേയും സിന്ധു വളർത്തിയത്.നോ കരിയർ ബിൽഡ് ചെയ്യാനോ ശ്രമിക്കാതിരുന്നതിൽ നഷ്ടബോധം തോന്നുന്നുവെന്ന് പറയുകയാണ് സിന്ധു. പഠിക്കാൻ മിടുക്കിയായിരുന്നുവെന്നാണ് സിന്ധു പറയുന്നത്.

അതുകൊണ്ട് തന്നെ തന്റെ മക്കളെ ഇന്റിപെന്റന്റാകണം എന്ന് പറഞ്ഞ് കൊടുത്ത് തന്നെയാണ് വളർത്തിയതെന്നും സിന്ധു പറയുന്നു. തനിക്ക് മുൻപ് ജോലി ചെയ്യാൻ ആഗ്രഹമില്ലായിരുന്നു.പൈസയുള്ള വീട്ടിലെ പിള്ളേർക്ക് ഒരു വിചാരമുണ്ടായിരുന്നുവെന്നും അത് തനിക്കിപ്പോൾ വളരെ തെറ്റായി തോന്നുന്നുവെന്നും സിന്ധു പറയുന്നു.

തനിക്കൊക്കെ വേണമെങ്കിൽ അന്നത്തെ കാലത്ത് എഞ്ചിനീയറിങ്, മെഡിസിൻ തുടങ്ങിയവയ്ക്ക് സുഖമായി പോകാമായിരുന്നു. എന്നാൽ കോളേജ് ലൈഫ് എഞ്ചോയ് ചെയ്യാനുള്ളതാണെന്നാണ് താൻ കരുതിയിരുന്നത്.

കോടീശ്വരൻ വരും പ്രപ്പോസൽ വരും ശേഷം സുഖമായി പുറത്ത് എവിടെ എങ്കിലും പോയി ലാവിഷായി ജീവിക്കും എന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ വെറുതെ ജോലി ചെയ്യുന്നത് എന്തിനായിരുന്നു എന്ന ചിന്താഗതിയായിരുന്നു തനിക്കെന്നും സിന്ധു പറയുന്നു.