Sindhu Krishna: ‘ഓമി ചിരിക്കുമ്പോള്‍ കിച്ചുവിനെ പോലെയാണ്, മുഖം കാണിക്കാന്‍ വൈകിയതിന് കാരണം ……’; സിന്ധു കൃഷ്ണ
Sindhu Krishna On Baby Omy: തന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയിലാണ് കുഞ്ഞിന്റെ മുഖം കാണിക്കാതിരിക്കാതിരുന്നതിലുള്ള കാരണം വ്യക്തമാക്കിയത്.ബേബിയായത് കൊണ്ടാണ് ഫോട്ടോസ് ഒന്നും അധികം ഷെയര്‍ ചെയ്യാത്തത് എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ദിയ കൃഷ്ണ. ജൂലായ് അഞ്ചിനാണ് ദിയയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും ആൺ കുഞ്ഞ് പിറന്നത്. എന്നാൽ ജനിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും കുഞ്ഞിന്റെ മുഖം കാണിക്കാൻ ഇവർ തയ്യാറായില്ല. സെപ്റ്റംബർ അഞ്ചിന് അതായത് നാളെ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തുമെന്നാണ് ദിയ അടുത്തിടെ ഒരു വീഡിയോയിൽ വ്യക്തമാക്കിയത്.(Image Credits:Instagram)

ദിയയുടെയും അശ്വിന്റെയും വിവാഹ വാർഷിക ദിനം കൂടിയാണ് നാളെ. ഇതോടെ കുഞ്ഞ് ഓമിയുടെ മുഖം കാണാനുള്ള കാത്തിരിപ്പിലാണ് ഫോളോവേഴ്‌സ്.എന്നാൽ താരത്തിന്റെ വെളിപ്പെടുത്തൽ ചിലർക്ക് അമര്‍ഷത്തിനു കാരണമായി. ഇതവര്‍ കമന്റ് ബോക്‌സിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അതുകൊണ്ട് തന്നെ മുഖം പ്രത്യേക വീഡിയോയിലൂടെ വെളിപ്പെടുത്തുമെന്ന ദിയയുടെ പ്രഖ്യാപനം വിവാദമായിരുന്നു. യൂട്യൂബില്‍ നിന്ന് ലക്ഷങ്ങള്‍ വരുമാനം നേടാനുള്ള വാണിജ്യ തന്ത്രമാണ് ഇതെന്നാണ് ഒരു വിഭാഗം വിമര്‍ശിച്ചത്. ഇപ്പോഴിതാ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ.

തന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയിലാണ് കുഞ്ഞിന്റെ മുഖം കാണിക്കാതിരിക്കാതിരുന്നതിലുള്ള കാരണം വ്യക്തമാക്കിയത്.ബേബിയായത് കൊണ്ടാണ് ഫോട്ടോസ് ഒന്നും അധികം ഷെയര്‍ ചെയ്യാത്തത് എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. വലുതാകുമ്പോള്‍ അവൻ ചിലപ്പോള്‍ ചോദിച്ചേക്കും.

എന്തിന് തന്റെ ഇത്രയും ചെറിയ ഫോട്ടോയൊക്കെ ഇട്ടതെന്ന് കുഞ്ഞ് ചോദിക്കുമെന്നും അതു കൊണ്ടാണ് രണ്ടു മാസമൊക്കെ ആയിട്ട് ഫോട്ടോസ് ഇടാമെന്ന് വിചാരിച്ചതെന്നുമാണ് സിന്ധു കൃഷ്ണ പറയുന്നത്.

ഓമി ചിരിക്കുമ്പോള്‍ കിച്ചുവിനെ പോലെയാണെന്നും ചിലപ്പോള്‍ ഓമിയെ കണ്ടാല്‍ ഓസിയെ പോലെ തോന്നുമെന്നും സിന്ധു പറഞ്ഞു. അവന്റെ ഫോട്ടോസ് കണ്ടിട്ട് നിങ്ങളൊക്കെ തന്നെ തീരുമാനിക്കുക അവന്‍ ആരെ പോലെയാണെന്ന് എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.