Abhirami Suresh: ഡിവോഴ്‌സ് ഇല്ലാത്ത കല്യാണമാണ് ആഗ്രഹം, പക്ഷേ ചേച്ചിയുടെ അനുഭവം പേടിപ്പെടുത്തുന്നുവെന്ന് അഭിരാമി സുരേഷ്
Singer Abhirami Suresh Wedding: അമൃതം ഗമയ യൂട്യൂബ് ചാനലിലെ ക്യു ആന്റ് എ വ്ളോഗിലായിരുന്നു വിവാഹത്തെ കുറിച്ചുളള ചോദ്യത്തിന് മറുപടി നൽകിയത്. സഹോദരി അമൃത സുരേഷിന് ഒപ്പമുള്ള വ്ളോഗായിരുന്നു ഇത്.

ഡിവോഴ്‌സ് ഇല്ലാത്ത കല്യാണമാണ് തന്റെ ആഗ്രഹമെന്ന് ഗായിക അഭിരാമി സുരേഷ്. സഹോദരി അമൃത സുരേഷിനൊപ്പമുള്ള ക്യു ആന്റ് എ വ്ലോഗിലായിരുന്നു അഭിരാമി തന്റെ ആഗ്രഹം പങ്കുവെച്ചത്. (Image Credits: Abhirami Suresh)

അഭി ഒരു വിവാഹ ജീവിതത്തെ കുറിച്ച് ആലോചിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. വിവാഹ ജീവിതത്തെ കുറിച്ച് നന്നായി ഞാൻ ചിന്തിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി കല്യാണങ്ങളേക്കാൾ കൂടുതൽ ഡിവോഴ്സുകളെ കുറിച്ചാണ് കേട്ടതെന്ന് പറഞ്ഞായിരുന്നു അഭിരാമി ചോദ്യത്തോട് പ്രതികരിച്ചത്. (Image Credits: Abhirami Suresh)

ഡിവോഴ്സില്ലാത്ത ഒരു കല്യാണമാണ് എന്റെ ആഗ്രഹം. നടക്കുമോ എന്ന് അറിയില്ല. അതിനൊരു യോഗംകൂടെ വേണം. കല്യാണം കഴിക്കേണ്ട എന്ന് വിചാരിച്ച് ഇരിക്കുന്നതല്ല. ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണെന്ന് അഭിരാമി പറഞ്ഞു. (Image Credits: Abhirami Suresh)

നമുക്ക് സെറ്റാവാത്ത വ്യക്തിയാണ് ജീവിതത്തിലേക്ക് കടന്നുവരുന്നതെങ്കിൽ പിന്നീട് പരസ്പര ബഹുമാനത്തോടെ പിരിയുന്നതിൽ പ്രശ്നമില്ല. ഹണ്ട് ചെയ്ത് നശിപ്പിക്കാൻ നോക്കുന്ന ഒരാളെ പ്രേമിച്ച് പോയാൽ അവിടെ തീർന്നു ജീവിതം. അതുകൊണ്ട് എനിക്ക് പേടിയാണ്. ഞാന്‍ കല്യാണം കഴിക്കാത്തതിന് പിന്നിലെ കാരണം. (Image Credits: Abhirami Suresh)

കല്യാണം കഴിക്കാൻ എനിക്ക് ആഗ്രഹമുണ്ടെന്നും അത് എന്നെങ്കിലും നടക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമൃതം ഗമയ യൂട്യൂബ് ചാനലില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും. (Image Credits: Abhirami Suresh)