Amrutha Suresh: ‘പിറന്നാൾ കേക്കിലുള്ള പുരുഷൻ ആരാണ്’; തുറന്നു പറഞ്ഞ് ഗായിക അമൃത സുരേഷ്; പറഞ്ഞത് നന്നായി എന്ന് ആരാധകർ
Singer Amrutha Suresh Post: കേക്ക് ഐഡിയ ബൈ മൈ ഒൺ ആന്റ് ഒൺലി അഭി. ഹാപ്പി ബർത്ത്‌ഡേ ടു മി' -എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

മലയാളികൾക്ക് ഏറെ സുപരിചിതയാണ് ഗായിക അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Image Credits:FacebookAmrutha Suresh)

പിറന്നാൾ കേക്കുമായി നിൽക്കുന്ന അമൃത സുരേഷിനെയാണ് ചിത്രത്തിൽ കാണാൻ പറ്റുന്നത്. അനുജത്തിയും ഗായികയുമായ അഭിരാമി സുരേഷ് നൽകിയ കേക്കാണ് ചിത്രത്തിന്റെ ഹൈലേറ്റ്. കേക്കിൽ പാട്ടുപാടുന്ന ഒരു സ്ത്രീയെയും പുറകിലായി മേശമേൽ ഇരിക്കുന്ന ഒരു പുരുഷനെയും കാണാം.

പുരുഷന്റെ അരികിലും ഒരു മൈക്ക് കാണാം. ചിത്രത്തിനൊപ്പം നൽകിയ ക്യാപ്ഷനാണ് മറ്റൊരു ഹൈലേറ്റ്. 'എ ആർ റഹ്മാൻ സാറിനെ ആണ് കേക്കിൽ ഉദ്ദേശിച്ചത് ഗായ്‌സ്.

കേക്ക് ഐഡിയ ബൈ മൈ ഒൺ ആന്റ് ഒൺലി അഭി. ഹാപ്പി ബർത്ത്‌ഡേ ടു മി' -എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

'പറഞ്ഞത് നന്നായി, കോടതിയിലെ ജഡ്ജിയെ പോലെ തോന്നി',പറഞ്ഞത് ഏതായാലും നന്നായി. അധികം ബുദ്ധിമുട്ടിയില്ല', 'റഹ്‌മാൻ സാർ അറിഞ്ഞാലും ക്ഷമിച്ചു കൊള്ളും ആള് പാവമാണ്', 'ഓഹോ ഞാൻ വിചാരിച്ചു അലിൻ ജോസ് പെരേര ആണെന്ന്' തുടങ്ങിയ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.