Soap vs Body Wash: സോപ്പോ ബോഡി വാഷോ: മഴക്കാലത്ത് ഏതാണ് ഏറ്റവും നല്ലത്? അറിയാം ഇക്കാര്യങ്ങൾ
Soap vs Body Wash Benefits In Rainy Season: മഴക്കാലത്ത് എല്ലാവരുടെയും ചർമ്മത്തിന് സോപ്പ് അനുയോജ്യമാകണമെന്നില്ല. മിക്ക സോപ്പുകളിലും ഉയർന്ന ആൽക്കലൈൻ pH ഉണ്ട്, ഇത് ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കും. പത കൂടുമ്പോൾ കൂടുതൽ വൃത്തിയാകുമെന്നാണ് പലരുടെയും ധാരണ.

മഴ എത്തുന്നതോടെ മിക്ക ആളുകളും വസ്ത്രധാരണവും ചർമ്മ സംരക്ഷണവും ഭക്ഷണശീലങ്ങളും എല്ലാം മാറ്റുന്നു. പക്ഷേ വളരെ കുറച്ചുപേർ മാത്രമാണ് കുളിക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്തൂ. ഈ സമയം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് അണുബാധയെ ആണ്. കൂടാതെ മഴക്കാലത്ത് സോപ്പ് ഉപയോഗിക്കണോ അതോ ബോഡി വാഷിലേക്ക് മാറണോ എന്നുള്ളത് ചിലരുടെയെങ്കിലും സംശയമാണ്. (Image Credits: Gettyimages)

വ്യക്തതയ്ക്കായി, ആകാശ് ഹെൽത്ത് കെയറിലെ ഡെർമറ്റോളജി വിസിറ്റിംഗ് കൺസൾട്ടന്റായ ഡോ. പൂജ ചോപ്രയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. മഴക്കാലത്ത് നീണ്ടുനിൽക്കുന്ന ഈർപ്പം, വിയർപ്പ് അടിഞ്ഞുകൂടൽ തുടങ്ങിയവ കാരണം ചർമ്മത്തിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിലൂടെ ഫംഗസ് അണുബാധ, തിണർപ്പ്, ദുർഗന്ധം എന്നിവയ്ക്ക് സാധ്യതയുണ്ട്. (Image Credits: Gettyimages)

നമ്മളിൽ മിക്കവരും സോപ്പാണ് കൂടുതലായും ഉപയോഗിക്കുന്നത്. ചിലരെങ്കിലും അടുത്തിടെയാണ് ബോഡി വാഷിലേക്ക് മാറിയത്. എന്നാൽ മഴക്കാലത്ത് എല്ലാവരുടെയും ചർമ്മത്തിന് സോപ്പ് അനുയോജ്യമാകണമെന്നില്ല. മിക്ക സോപ്പുകളിലും ഉയർന്ന ആൽക്കലൈൻ pH ഉണ്ട്, ഇത് ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കും. പത കൂടുമ്പോൾ കൂടുതൽ വൃത്തിയാകുമെന്നാണ് പലരുടെയും ധാരണ. (Image Credits: Gettyimages)

പക്ഷേ അമിതമായി പതയുന്ന സോപ്പുകൾ വളരെ കഠിനവും ചർമ്മത്തെ കൂടുതൽ വരൾച്ചയിലേക്ക് കൊണ്ടെത്തിക്കുന്നു. സോപ്പ് ഇഷ്ടപ്പെടുന്നവർക്ക്, പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മമുള്ളവർ, ഗ്ലിസറിൻ അധിഷ്ഠിതമായതോ ആന്റിസെപ്റ്റിക് ബാറുകളോ (വേപ്പ്, തുളസി പോലുള്ള ചേരുവകൾ അടങ്ങിയത്) ഉപയോഗിക്കുന്നതാണ് നല്ലത്. (Image Credits: Gettyimages)

മഴക്കാലത്ത് ബോഡി വാഷുകളുടെ ഗുണങ്ങൾ ഡോക്ടർ ചൂണ്ടിക്കാണിക്കുന്നു. ബോഡി വാഷുകൾ കൂടുതൽ നല്ലതാണ്, അവയിൽ പലതിലും കറ്റാർ വാഴ അല്ലെങ്കിൽ ഷിയ ബട്ടർ പോലുള്ള മോയ്സ്ചറൈസിംഗ് ചേരുവകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. തണുത്ത കാലാവസ്ഥയിൽ ഇത് ചർമ്മത്തിന് കൂടുതൽ അനുയോജ്യമാണ്. (Image Credits: Gettyimages)