Sai Pallavi: സായി പല്ലവിയെക്കാൾ സീതയുടെ ലുക്ക് ഉള്ളത് ഈ നടിക്ക്! സോഷ്യൽ മീഡിയ തിരയുന്ന നടി ആള് നിസ്സാരയല്ല
Sai Pallavi Comparing with Riya Kapoor:സോഷ്യൽ മീഡിയയിൽ ഉടനീളം സായിപല്ലവിയല്ല സീതയ്ക്കുള്ള മുഖഭംഗിയുള്ളത് ഈ നടിക്കാണ് എന്ന രീതിയിലുള്ള കമന്റ്കളും ട്രോളുകളും പോസ്റ്റുകളും ആണ് എത്തുന്നത്. ഇതോടെ ഈ നടി ആരാണെന്ന് തിരച്ചിലിലാണ് ഇപ്പോൾ ആരാധകരും. റിയ കപൂർ എന്നാണ് ഈ നടിയുടെ പേര്. സോഷ്യൽ മീഡിയയിൽ മണിക്കുറുകള്‍ കൊണ്ട് തന്നെ നിരവധി പേരാണ് താരത്തെ പിന്തുടരാനായി തിരക്ക് കൂട്ടുന്നത്. ..........

ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ. നവംബർ നാലിന് റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. രാമായണത്തിലെ രാമനായി രൺബീർ കപൂർ എത്തുമ്പോൾ രാവണനായി എത്തുന്നത് യഷ് ആണ്. (IMAGE CREDIT SOURCE: SOCIAL MEDIA)

ടീസർ വന്നതോടെ പലരും നായകനായി രാവണനെ സങ്കൽപ്പിച്ചു കൊണ്ടിരിക്കുകയാണ് സിനിമയിൽ സൂപ്പർസ്റ്റാറായി മാറുന്നത് രാവണനാണ് രാമൻ അല്ല എന്നിങ്ങനെ ചർച്ചകൾ നടക്കുമ്പോൾ മറ്റൊരു ഭാഗത്ത് സായിപല്ലവി സീതയായി എത്തുന്നതിന് ചൊല്ലിയാണ് തർക്കം. സീതയാകാനുള്ള മുഖഭംഗി സായി പല്ലവി ഇല്ല എന്നാണ് ഒരുപക്ഷം ആളുകളുടെ വിമർശനം.

തനിമയാർന്ന സൗന്ദര്യവും മേക്കപ്പില്ലാത്ത സ്വാഭാവിക അഭിനയ ശൈലിയും കൊണ്ട് പ്രേക്ഷകർ ഹൃദയം കവർന്ന നടിയാണ് സായി പല്ലവി. ഇതുവരെ താരത്തിന്റെ കാസ്റ്റിങ്ങിന് ചൊല്ലി ഇങ്ങനെയൊരു തർക്കം എവിടെയും നിലനിന്നിരുന്നില്ല. അതിനിടയാണ് രാമായണത്തിലെ സീത സായി പല്ലവി ആവാൻ സാധിക്കില്ല എന്ന ഒരു ചർച്ച ഉടലെടുക്കുന്നത്. ട്രെയിലറിൽ ഒരു സീനിൽ സായി പല്ലവിക്കൊപ്പം വരുന്ന മറ്റൊരു നടിയെ ചൊല്ലിയാണ് ഇപ്പോൾ കൂടുതലായും ചർച്ചകൾ നടക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഉടനീളം സായിപല്ലവിയല്ല സീതയ്ക്കുള്ള മുഖഭംഗിയുള്ളത് ഈ നടിക്കാണ് എന്ന രീതിയിലുള്ള കമന്റ്കളും ട്രോളുകളും പോസ്റ്റുകളും ആണ് എത്തുന്നത്. ഇതോടെ ഈ നടി ആരാണെന്ന് തിരച്ചിലിലാണ് ഇപ്പോൾ ആരാധകരും. റിയ കപൂർ എന്നാണ് ഈ നടിയുടെ പേര്. നിരവധി ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അറിയാം കപൂർ മോഡലിംഗ് രംഗത്തും സജീവമാണ്.

ഇപ്പോൾ ആരാധകർ എല്ലാവരും റിയ കപൂറിന്റെ സൗന്ദര്യത്തെയാണ് വർണിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മാത്രമല്ല ഇതിന് പിന്നാലെ റിയ കപൂറിന്റെ ഫോളോവേഴ്സിന്റെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ മണിക്കുറുകള്‍ കൊണ്ട് തന്നെ നിരവധി പേരാണ് താരത്തെ പിന്തുടരാനായി തിരക്ക് കൂട്ടുന്നത്.

മാത്രമല്ല ഇവരുടെ സോഷ്യൽ മീഡിയ പേജിന് താഴെ സീതയാകാൻ നിങ്ങളാണ് അനുയോജ്യ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.സായ് പല്ലവി പശ്ചാത്തലത്തിൽ നിൽക്കണമായിരുന്നു, പിന്നിൽ നിൽക്കുന്ന നിങ്ങൾ സീതയുടെ വേഷം ചെയ്യണമായിരുന്നു.സിനിമയിലെ നിങ്ങളുടെ പെർഫോമൻസ്നായി കാത്തിരിക്കുകയാണെന്ന് ആരാധകർ കുറിച്ചു.