Sowbhagya Venkitesh: ‘വാടകയ്ക്കാണ് താമസം, ഞങ്ങൾക്കൊപ്പം താമസിക്കാൻ അമ്മയ്ക്ക് താൽപര്യമില്ല’: സൗഭാഗ്യ വെങ്കിടേഷ്
Sowbhagya Venkitesh on Thara Kalyan: തങ്ങൾക്കൊപ്പം താമസിക്കാൻ അമ്മയ്ക്ക് താൽപര്യമില്ലെന്നും സൗഭാഗ്യ പറഞ്ഞു. തങ്ങളുടെ വീട്ടിൽ ഒരുപാട് പേരുണ്ടെന്നും ഒരാൾക്കും കൂടി നിൽക്കാനുള്ള സ്പേസ് വീട്ടിലില്ലെന്നും സൗഭാഗ്യ പറയുന്നു.

ഏറെ ആരാധകരുള്ള താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാൺ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. മകൾ സൗഭാഗ്യ വെങ്കിടേഷും ജീവിതത്തിൽ നടക്കുന്ന മിക്ക കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. (Image Credits:Instagram)

ഇപ്പോഴിതാ അമ്മ താര കല്യാൺ എന്തുകൊണ്ടാണ് തങ്ങൾക്കൊപ്പം താമസിക്കാതെ ഒറ്റയ്ക്ക് താമസിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സൗഭാഗ്യ. സ്വതന്ത്രമായി ജീവിക്കാൻ അമ്മ ആഗ്രഹിക്കുന്നുവെന്നാണ് സൗഭാഗ്യ പറയുന്നത്.

അതിനാലാണ് തനിക്കൊപ്പം വന്ന് താമസിക്കാത്തതെന്നും സൗഭാഗ്യ പറയുന്നു. അമ്മയ്ക്ക് അമ്മയുടേതായ സ്പേസ്, ഒറ്റയ്ക്കിരിക്കാൻ സ്ഥലം അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്നയാളാണെന്നും എന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.

മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലായിരുന്നു സൗഭാഗ്യയുടെ വെളിപ്പെടുത്തൽ.തങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത്. അമ്മ തങ്ങൾക്കൊപ്പമല്ല താമസിക്കുന്നത്. അമ്മയ്ക്ക് അമ്മയുടേതായ ഫ്രീഡം വേണം.

അമ്മൂമ്മയും അങ്ങനെയായിരുന്നു. തങ്ങൾക്കൊപ്പം താമസിക്കാൻ അമ്മയ്ക്ക് താൽപര്യമില്ലെന്നും സൗഭാഗ്യ പറഞ്ഞു. തങ്ങളുടെ വീട്ടിൽ ഒരുപാട് പേരുണ്ടെന്നും ഒരാൾക്കും കൂടി നിൽക്കാനുള്ള സ്പേസ് വീട്ടിലില്ലെന്നും സൗഭാഗ്യ പറയുന്നു.