Doctres SPIKES theory: വേദനിപ്പിക്കുന്ന വാർത്തകൾ പറയാനുമുണ്ട് ഒരു തിയറി, ഡോക്ടർമാർ പ്രയോഗിക്കുന്ന സ്പൈക്സ് ഫോർമുല
The Formula Doctors Use to Deliver Difficult News : വിഷമകരമായ വാർത്തകൾ അറിയിക്കുന്നതിനുള്ള ആറ് കാര്യങ്ങളാണ് SPIKES എന്നതിലൂടെ വിവരിക്കുന്നത്. ഇതിലെ ഓരോ അക്ഷരവും ഓരോ പ്രധാന കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ഒരു നല്ല ഡോക്ടർ രോഗിയോട് വിഷമകരമായ വാർത്തകൾ അറിയിക്കുന്നതിനുള്ള ആറ് കാര്യങ്ങളാണ് SPIKES എന്നതിലൂടെ വിവരിക്കുന്നത്. ഇതിലെ ഓരോ അക്ഷരവും ഓരോ പ്രധാന കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.

S - Setting (സാഹചര്യം): രോഗിയുമായി സ്വകാര്യവും, ശാന്തവുമായ ഒരിടത്ത് സംസാരിക്കുക. ഇത് അവർക്ക് കൂടുതൽ ആശ്വാസം നൽകും. P - Perception (അറിവ്): രോഗിക്ക് അവരുടെ അസുഖത്തെക്കുറിച്ച് നിലവിൽ എന്തൊക്കെ വിവരങ്ങളാണ് ഉള്ളതെന്ന് ആദ്യം ചോദിച്ച് മനസ്സിലാക്കുക.

I - Invitation (ക്ഷണിക്കൽ): വാർത്ത അറിയിക്കാൻ തുടങ്ങുന്നതിനു മുൻപ്, അവർക്ക് അസുഖത്തിന്റെ മുഴുവൻ വിവരങ്ങളും അറിയാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ച് ഉറപ്പു വരുത്തുക.

K - Knowledge (അറിവ് നൽകുക): വളരെ ലളിതമായ ഭാഷയിൽ, വൈദ്യശാസ്ത്രപരമായ വാക്കുകൾ ഒഴിവാക്കി, വിവരങ്ങൾ ഘട്ടം ഘട്ടമായി വിശദീകരിക്കുക.

E - Empathy (സഹാനുഭൂതി): രോഗിയുടെ വിഷമത്തെ മനസ്സിലാക്കി, "നിങ്ങൾക്ക് ഇത് കേട്ട് വിഷമമുണ്ടായെന്ന് എനിക്ക് മനസ്സിലാകുന്നു," പോലുള്ള വാക്കുകളിലൂടെ അവരെ ആശ്വസിപ്പിക്കുക.

S - Strategy (നയതന്ത്രം): തുടർന്ന് എന്താണ് ചെയ്യേണ്ടതെന്നും, ചികിത്സാ രീതികളെക്കുറിച്ചും വ്യക്തമായ ഒരു പദ്ധതി വിവരിക്കുക.