Share Market: ഓഹരി വിപണിയാണോ ലക്ഷ്യം? ഇതറിഞ്ഞിരിക്കണം…
Share Market Tips: ഓഹരി വിപണിയിലൂടെ പണം നേടാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഓഹരി വിപണി എങ്ങനെയാണ് പ്രവർത്തിക്കുന്നത്? നിക്ഷേപം ആരംഭിക്കേണ്ടത് എങ്ങനെ? അറിയാം...

ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ വലിയ തുകയുടെ ആവശ്യമില്ല. ആയിരം രൂപയിൽ പോലും നിക്ഷേപം ആരംഭിക്കാം. മുഴുവൻ പണവും ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് മണ്ടത്തരമാണ്. (Image Credit: Getty Images)

ഉയർന്ന വരുമാനം തേടി ചെറിയ കമ്പനികളിലും ഓഹരികളിലും പണം നിക്ഷേപിക്കരുത്. വലിയ കമ്പനികളിൽ നിക്ഷേപം ആരംഭിക്കുക. ആ കമ്പനികൾ ഫണ്ടമൻ്റലി സ്ട്രോങ് ആണെന്ന് ഉറപ്പ് വരുത്തുക. (Image Credit: Getty Images)

ചെറിയ തുക ഉപയോഗിച്ച് നിക്ഷേപിക്കുന്നവർ ഓരോ മാസവും നിക്ഷേപം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുക. പോർട്ട്ഫോളിയോ സന്തുലിതമായി സൂക്ഷിക്കുക. വർഷങ്ങളോളം തുടർച്ചയായി വിപണിയിൽ നിക്ഷേപിക്കുമ്പോൾ, ലക്ഷ്യം കൈവരിക്കാൻ സാധിക്കും. (Image Credit: Getty Images)

റീട്ടെയിൽ നിക്ഷേപകർ പലപ്പോഴും വിലകുറഞ്ഞ സ്റ്റോക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിലകുറഞ്ഞ ഓഹരികളിൽ നിക്ഷേപിക്കുന്നത് കൂടുതൽ സമ്പാദിക്കാൻ കഴിയുമെന്ന ചിന്ത തെറ്റാണ്. കമ്പനിയുടെ വളർച്ച നോക്കി ഓഹരികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. (Image Credit: Getty Images)

ഓഹരി വിപണിയിൽ വീഴ്ച സംഭവിക്കുമ്പോഴെല്ലാം നിങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കുക. ഓഹരി വിപണിയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം സുരക്ഷിത നിക്ഷേപമായി മറ്റൊരിടത്ത് വയ്ക്കുക. നിക്ഷേപിക്കുന്നതിന് മുമ്പ് സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം സ്വീകരിക്കുന്നത് നല്ലത്. (Image Credit: Getty Images)