Supplyco Offer: ഓഗസ്റ്റ് 24 വരെ സപ്ലൈകോയില്‍ ഓഫര്‍ മഴ; എന്തെല്ലാം വാങ്ങാം
Supplyco Happy Hours Sale: സാധാരണയായി നല്‍കുന്ന വിലക്കിഴിവിനേക്കാള്‍ 10 ശതമാനം വരെ വിലക്കുറവ് ലഭിക്കും. വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ശബരി ഉത്പന്നങ്ങള്‍ക്കും ഓഫര്‍ ലഭിക്കുന്നതാണ്.

ഓണത്തിന് മുമ്പ് നിരവധി ഓഫറുകളുമായി സപ്ലൈകോ വില്‍പന ആരംഭിച്ച് കഴിഞ്ഞു. വന്‍ വിലക്കുറവാണ് സപ്ലൈകോ വാഗ്ദാനം ചെയ്യുന്നത്. ഹാപ്പി അവേഴ്‌സ് എന്ന പേരിലാണ് നിലവിലെ ഓഫര്‍ പൂരം. ഓഗസ്റ്റ് 24 വരെ ഹാപ്പി അവേഴ്‌സ് നീണ്ടുനില്‍ക്കും. (Image Credits: Social Media)

ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടര മുതല്‍ നാലര വരെയാണ് വിലക്കിഴിവ് ലഭിക്കുക. തിരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് ഓഫര്‍ ബാധകം. സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കള്‍ക്കാണ് വിലക്കിഴിവ് നല്‍കുന്നത്.

സാധാരണയായി നല്‍കുന്ന വിലക്കിഴിവിനേക്കാള്‍ 10 ശതമാനം വരെ വിലക്കുറവ് ലഭിക്കും. വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ശബരി ഉത്പന്നങ്ങള്‍ക്കും ഓഫര്‍ ലഭിക്കുന്നതാണ്.

അതോടൊപ്പം തന്നെ സോപ്പ്, ശര്‍ക്കര, ആട്ട, റവ, മൈദ, സോപ്പുപൊടി, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിന്‍ എന്നിവയും ഓഫറിന്റെ ഭാഗമാകുന്നു.

ഓഗസ്റ്റ് 24 വരെയേ ഓഫര്‍ ഉള്ളൂവെന്നത് കൊണ്ട് തന്നെ വന്‍ തിരക്കാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അനുഭവപ്പെടുന്നത്. ഓഫര്‍ അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസം ഓണം ഫെയറിന്റെ ഉദ്ഘാടനവും സര്‍ക്കാര്‍ നിര്‍വഹിക്കും.