Supplyco Price Cut: ഓഫറുകള്‍ തീര്‍ന്നിട്ടില്ല! ഒക്ടോബര്‍ മുതല്‍ 20 കിലോ അധിക അരി; സപ്ലൈകോ വീണ്ടും വിലകള്‍ കുറച്ചു
Supplyco October Rice Offer: ഓണത്തിന് 386 കോടി രൂപയുടെ വില്‍പനയും സ്‌പൈകോ വഴി നടന്നു. സബ്‌സിഡി ഇനത്തില്‍ 180 കോടി രൂപയുടെ വില്‍പനയും നോണ്‍ സബ്‌സിഡി ഇനത്തില്‍ 206 കോടി രൂപയുടെ വില്‍പനയുമാണ് നടന്നത്.

സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി വീണ്ടും ഉപഭോക്താക്കളിലേക്ക് വിലക്കുറവില്‍ സാധനങ്ങളെത്തി തുടങ്ങി. വെളിച്ചെണ്ണ, തുവരപരിപ്പ്, ചെറുപയര്‍ എന്നിവ വമ്പന്‍ വിലക്കിഴിവോടെ വില്‍പന ആരംഭിച്ചു. സബ്‌സിഡിയുള്ള ശബരി വെളിച്ചെണ്ണ ലിറ്ററിന് 20 രൂപയും സബ്‌സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപയും കുറച്ചു. ഇതോടെ 319, 359 എന്നീ നിരക്കുകളിലാണ് വില്‍പന. (Image Credits: Social Media)

ശബരിയ്ക്ക് പുറമെ കേര വെളിച്ചെണ്ണയുടെ വിലയും കുറച്ചു. കേര വെളിച്ചെണ്ണ വില 429 രൂപയില്‍ നിന്ന് 419 ലേക്ക് താഴ്ത്തി. തുവരപരിപ്പിനും ചെറുപയറിനും 5 രൂപ വീതമാണ് കുറച്ചത്. 88, 85 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

ഇതിന് പുറമെ ഒക്ടോബര്‍ മുതല്‍ ശബരി റൈസ് കൂടാതെ 20 കിലോ വീതം അധിക അരിയും വിതരണം ചെയ്യും. കിലോയ്ക്ക് 25 രൂപ നിരക്കിലാകും വില്‍പന. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആവശ്യമായ അരി തിരഞ്ഞെടുക്കാം. ഈ ആനുകൂല്യം എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ലഭ്യമാണ്.

ഇക്കഴിഞ്ഞ ഓണത്തിന് 56.73 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ വാങ്ങിക്കാനെത്തിയത്. ഉത്സവകാലത്ത് ഒഴികെ 35 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ പ്രതിമാസം സപ്ലൈകോയില്‍ എത്തുന്നുണ്ട്.

ഓണത്തിന് 386 കോടി രൂപയുടെ വില്‍പനയും സ്‌പൈകോ വഴി നടന്നു. സബ്‌സിഡി ഇനത്തില്‍ 180 കോടി രൂപയുടെ വില്‍പനയും നോണ്‍ സബ്‌സിഡി ഇനത്തില്‍ 206 കോടി രൂപയുടെ വില്‍പനയുമാണ് നടന്നത്.