സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; ലക്ഷണങ്ങള്‍ ഇങ്ങനെ Malayalam news - Malayalam Tv9

Symptoms of Jaundice: സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; ലക്ഷണങ്ങള്‍ ഇങ്ങനെ

Updated On: 

14 May 2024 16:28 PM

ശരിയായ ചികിത്സാനിര്‍ണ്ണയവും ചികിത്സയും ആദ്യഘട്ടത്തില്‍ തന്നെ ലഭിച്ചില്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കുന്നതിനും രക്തത്തില്‍ ബിലിറുബിന്‍ 4 മില്ലിഗ്രാം മുതല്‍ 8 മില്ലിഗ്രാമോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആകുന്നതിന് കാരണമാകും.

1 / 6സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ചുകഴിഞ്ഞു. ആളുകള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷന്‍ നടത്തണം. മാത്രമല്ല ഹോട്ടലുകളിലും വീടുകളിലും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളുവെന്നും നിര്‍ദേശമുണ്ട്.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ചുകഴിഞ്ഞു. ആളുകള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷന്‍ നടത്തണം. മാത്രമല്ല ഹോട്ടലുകളിലും വീടുകളിലും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളുവെന്നും നിര്‍ദേശമുണ്ട്.

2 / 6

രക്തത്തിലെ ബിലിറൂബിന്റെ അളവ് വര്‍ധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. ഇതേതുടര്‍ന്ന് ചര്‍മത്തിലും കണ്ണുകളിലും നഖത്തിലുമെല്ലാം മഞ്ഞനിറം പ്രത്യക്ഷപ്പെടും.

3 / 6

മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ എന്നുപറയുന്നത് ഇവയാണ്- തുടക്കത്തില്‍ പറഞ്ഞതുപോലെ മഞ്ഞനിറമാണ് ആദ്യ ലക്ഷണം. കണ്ണികളിലായിരിക്കും ആദ്യം മഞ്ഞനിറം കാണുക. രോഗം ഗുരുതരമാകുന്നതിന് അനുസരിച്ചാണ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മഞ്ഞനിറം വ്യാപിക്കുക.

4 / 6

ശരിയായ ചികിത്സാനിര്‍ണ്ണയവും ചികിത്സയും ആദ്യഘട്ടത്തില്‍ തന്നെ ലഭിച്ചില്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കുന്നതിനും രക്തത്തില്‍ ബിലിറുബിന്‍ 4 മില്ലിഗ്രാം മുതല്‍ 8 മില്ലിഗ്രാമോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആകുന്നതിന് കാരണമാകും.

5 / 6

മഞ്ഞനിറത്തിന് പുറമെ വിശപ്പില്ലായ്മ, ഛര്‍ദി, ക്ഷീണം, പനി, തലകറക്കം, ആഹാരത്തിന് രുചിയില്ലായമ, കരളിന്റെ ഭാഗത്ത് വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.

6 / 6

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍- എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കുക., ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക, കൊഴുപ്പുള്ളതും എണ്ണ അടങ്ങിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങള്‍ പാടില്ല, മദ്യപാനം, പുകവലി എന്നിവ തീര്‍ത്തും ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുക, ഐസ് ക്രീം, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം, ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ