AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal : ആരാ മോനേ പറഞ്ഞേ താടി വടിച്ചില്ലെന്ന്! ‘ചുമ്മാ’ കണ്ടോ മോഹലാലിൻ്റെ L366 ലുക്ക്

Mohanlal L366 New Look : തരുൺ മൂർത്തി ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മോഹൻലാൽ ഏറെ നാളുകൾക്ക് ശേഷം താടി പൂർണമായും നീക്കം ചെയ്തിരിക്കുന്നത്. തുടരും എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് L366 എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.

Jenish Thomas
Jenish Thomas | Updated On: 23 Jan 2026 | 06:12 PM
തൻ്റെ പുതിയ സിനിമയ്ക്കായിട്ടുള്ള മോഹൻലാലിൻ്റെ ലുക്ക് കണ്ട് സോഷ്യൽ മീഡിയയിൽ ആഘോഷം തീർത്ത് ആരാധകർ. തങ്ങളെ ഏറെ നാളായി കാത്തിരിക്കുന്ന ഒരു ലുക്കാണ് താരം പങ്കുവെച്ചിരിക്കുന്നതെന്നാണ് ആരാധകർ അറിയിക്കുന്നത്. (Image Courtesy Mohanlal Facebook)

1 / 6
താടി ക്ലീൻ ഷേവ് ചെയ്തുകൊണ്ടുള്ള ചിത്രം മോഹൻലാൽ പങ്കുവെച്ചതോടെ താരത്തിൻ്റെ പുതിയ ചിത്രത്തിനുള്ള ഹൈപ്പും വർധിച്ചു. തരുൺ മൂർത്തി ഒരുക്കുന്ന L366 എന്ന താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് മോഹൻലാൽ ഏറെ നാളുകൾക്ക് ശേഷം താടി ക്ലീൻ ഷേവ് ചെയ്തിരിക്കുന്നത്.

2 / 6
ഒടിയൻ സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ബോട്ടോക്സ് ചികിത്സയ്ക്ക് വിധേയമായിട്ടുണ്ടെന്നും, അതിന് ശേഷം താടിയുടെ ഭാഗത്തെ പേശികളിൽ വലിയ മാറ്റം സോഷ്യൽ മീഡിയയിൽ നിരവധി പേർ വിമർശനമായി ഉന്നയിച്ചിരുന്നത്. അതുകൊണ്ട് മോഹൻലാലിന് ഇനി താടിയില്ലാതെ സിനിമയിൽ അഭനയിക്കാൻ സാധിക്കില്ലെന്നായിരുന്നു പലരുടെയും അവകാശവാദം.

3 / 6
അതിനെല്ലാം മറുപടിയായിട്ടാണ് താരം ഇപ്പോൾ താടി വടിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒടിയന് മുമ്പ് മീശ പിരിച്ചുകൊണ്ടുള്ള മോഹൻലാലിൻ്റെ ലുക്കിന് വലിയ ആരാധകപ്രീതിയായിരുന്നു ഉണ്ടായിരുന്നത്. അത് തിരികെ കിട്ടിയ പ്രതീതിയാണ് ഇപ്പോൾ ആരാധകർക്കുള്ളത്.

4 / 6
തുടരും എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് L366 നിർമിക്കുന്നത്. നേരത്തെ മറ്റൊരു സംവിധായകനെ വെച്ചായിരുന്നു സിനിമ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് സംവിധായകനായി തരുൺ മൂർത്തിയെ നിയമിക്കുകയായിരുന്നു അണിയറപ്രവർത്തകർ. ചിത്രത്തിൽ മോഹൻലാൽ പോലീസ് വേഷത്തിലാകും എത്തുക എന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്.

5 / 6
ഇഷ്ക് സിനിമയുടെ തിരക്കഥാകൃത്തായി രതീഷ് രവിയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ, ജേക്ക്സ് ബിജോയിയാണ് സംഗീതം നൽകുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ന് ജനുവരി 23-ാം തീയതി മുതൽ ആരംഭിച്ചു.

6 / 6