താങ്ക്യൂ പ്രോട്ടീസ്! ദക്ഷിണാഫ്രിക്ക മുത്താണ്; വിന്‍ഡീസിനെ തകര്‍ത്തു; ഇന്ത്യയുടെ 'റണ്‍റേറ്റ്' തലവേദനയ്ക്ക് ശമനം | T20 World Cup 2026: South Africa beat West Indies by 9 wickets, giving India a big relief Malayalam news - Malayalam Tv9

South Africa vs West Indies: താങ്ക്യൂ പ്രോട്ടീസ്! ദക്ഷിണാഫ്രിക്ക മുത്താണ്; വിന്‍ഡീസിനെ തകര്‍ത്തു; ഇന്ത്യയുടെ ‘റണ്‍റേറ്റ്’ തലവേദനയ്ക്ക് ശമനം

Published: 

26 Feb 2026 | 06:23 PM

T20 World Cup 2026 South Africa vs West Indies: ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചു. വിന്‍ഡീസ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 16.1 ഓവറില്‍ മറികടന്നു.

1 / 5
ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വലിയ ആശ്വാസം. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചു. വിന്‍ഡീസ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 16.1 ഓവറില്‍ മറികടന്നു (Image Credits: PTI).

2 / 5
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഐഡന്‍ മര്‍ക്രമും (46 പന്തില്‍ 82), റിയാന്‍ റിക്കല്‍ട്ടണും (28 പന്തില്‍ 45) പുറത്താകാതെ നിന്നു. 24 പന്തില്‍ 47 റണ്‍സ് നേടിയ ക്വിന്റോണ്‍ ഡി കോക്കിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. റോസ്റ്റണ്‍ ചേസിനായിരുന്നു വിക്കറ്റ്.

3 / 5
പുറത്താകാതെ 37 പന്തില്‍ 52 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡിന്റെയും, 31 പന്തില്‍ 49 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡറിന്റെയും പ്രകടനമികവാണ് കരീബിയന്‍സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ ഏഴു വിക്കറ്റിന് 83 നിലയില്‍ വെസ്റ്റ് ഇന്‍ഡീസ് തകര്‍ന്നടിഞ്ഞിരുന്നു. ഈ ഘട്ടത്തില്‍ ഹോള്‍ഡറിന്റെയും, ഷെപ്പേര്‍ഡിന്റെയും പ്രകടനം വിന്‍ഡീസിന് ആശ്വാസമായത്.

4 / 5
മൂന്ന് വിക്കറ്റെടുത്ത ലുങ്കി എന്‍ഗിഡി പ്രോട്ടീസിനായി തിളങ്ങി. കഗിസോ റബാദയും, കോര്‍ബിന്‍ ബോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ ജയം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്.

5 / 5
ദക്ഷിണാഫ്രിക്ക തോറ്റിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമായിരുന്നു. ഇന്നത്തെ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ജയിക്കുകയും, അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്ക സിംബാബ്വെയെ തോല്‍പ്പിക്കുകയും ചെയ്താല്‍ ദക്ഷിണാഫ്രിക്കയും വിന്‍ഡീസും സെമിയിലേക്ക് യോഗ്യത നേടുമായിരുന്നു. എന്നാല്‍ ഇന്ന് ദക്ഷിണാഫ്രിക്ക ജയിച്ചതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ ശക്തമായി. ഇന്ന് നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വെയെ തോല്‍പിക്കുകയും, ഇനി നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ റണ്‍ റേറ്റിനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് സെമിയിലെത്താം.

Follow Us
Related Photo Gallery
Asha Bhosle Songs: ലതയുടെ നിഴലിൽ നിന്ന് സംഗീത സാമ്രാജ്യത്തിന്റെ അധിപതിയിലേക്ക്, ആശയുടെ ഈ ​ഗാനങ്ങൾ കേട്ടിട്ടുണ്ടോ?
Skincare Hacks: ഗ്ലോയിങ് സ്കിൻ ഇനി സ്വപ്നമല്ല; ഈ പഴങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ
Vishu phalam 2026: ചതിക്കപ്പെടാൻ സാധ്യത! കണ്ണടച്ച് ആരെയും വിശ്വസിക്കരുത്, പണം സൂക്ഷിച്ച് ഉപയോഗിക്കുക ; 27 നക്ഷത്രങ്ങളുടെ വിഷു ഫലം
Purple Halcyon: പര്‍പ്പിള്‍ ഹാല്‍സിയോണിന് ഇതെന്തുപറ്റി; കോടികള്‍ വരുമാനമുള്ള അക്കൗണ്ട് പൂട്ടിച്ചോ?
Surya Gochar 2026: രണ്ട് ദിവസം കൂടി! 4 രാശിക്ക് രാജയോ​ഗം; സൂര്യൻ കേതുവിലേക്ക് സംക്രമിക്കുന്നു
Rosemary For Hairgrowth: ഫ്രഷ് റോസ്‌മേരി വേണോ അതോ ഡ്രൈഡ് മതിയോ? മുടി തഴച്ചു വളരാൻ ഇങ്ങനെ ചെയ്യൂ
ഈ പച്ചക്കറികൾ വേവിച്ചു കഴിക്കല്ലേ...
ആഴ്ചയിൽ എത്ര തവണ മുടി കഴുകണം?
ചക്ക ചിപ്‌സ് ക്രിസ്പി ആക്കണോ? ഇതാ ടിപ്‌സ്‌
മുഖം തിളങ്ങാൻ പപ്പായ മാത്രം മതി; ഇങ്ങനെ വേണം ഉപയോഗിക്കാൻ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം