ചുവന്ന ലിപ്സ്റ്റിക് വെറുമൊരു ഫാഷനല്ല.... അർത്ഥങ്ങൾ പലത് | The science behind red lipstick, How it gives women instant power Malayalam news - Malayalam Tv9

Red Lipstick: ചുവന്ന ലിപ്സ്റ്റിക് വെറുമൊരു ഫാഷനല്ല…. അർത്ഥങ്ങൾ പലത്

Updated On: 

16 Dec 2025 16:00 PM

The science behind red lipstick: പ്രധാനപ്പെട്ട മീറ്റിംഗുകൾക്ക് മുമ്പോ, ധൈര്യം ആവശ്യമുള്ള സന്ദർഭങ്ങളിലോ സ്ത്രീകൾ ഇത് തിരഞ്ഞെടുക്കുന്നതിന്റെ കാരണം ആത്മവിശ്വാസം കൂട്ടുന്നു എന്നതാണ്.

1 / 5ചുവന്ന ലിപ്സ്റ്റിക്ക് ഒരു സ്ത്രീയിൽ ചെലുത്തുന്ന സ്വാധീനം ശ്രദ്ധേയമാണ്. ഇത് വെറും ഫാഷനല്ല. മറിച്ച് ധൈര്യത്തിന്റെ പ്രതീകമാണ്. മനുഷ്യന്റെ കണ്ണിന് ഏറ്റവും വേഗത്തിൽ ശ്രദ്ധിക്കാൻ കഴിയുന്ന നിറമാണ് ചുവപ്പ്. ആരോഗ്യം, ശക്തി, ആധിപത്യം എന്നിവയെ ഇത് സൂചിപ്പിക്കുന്നു.

ചുവന്ന ലിപ്സ്റ്റിക്ക് ഒരു സ്ത്രീയിൽ ചെലുത്തുന്ന സ്വാധീനം ശ്രദ്ധേയമാണ്. ഇത് വെറും ഫാഷനല്ല. മറിച്ച് ധൈര്യത്തിന്റെ പ്രതീകമാണ്. മനുഷ്യന്റെ കണ്ണിന് ഏറ്റവും വേഗത്തിൽ ശ്രദ്ധിക്കാൻ കഴിയുന്ന നിറമാണ് ചുവപ്പ്. ആരോഗ്യം, ശക്തി, ആധിപത്യം എന്നിവയെ ഇത് സൂചിപ്പിക്കുന്നു.

2 / 5

ചുവപ്പ് ധരിച്ച സ്ത്രീകളെ കൂടുതൽ ആകർഷണീയത ഉള്ളവരായയും ശക്തരായും ആളുകൾ വിലയിരുത്തുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കൂടാതെ ചുവന്ന് തുടുത്ത ചുണ്ടുകൾ നല്ല രക്തചംക്രമണത്തിന്റെയും യുവത്വത്തിന്റെയും അടയാളമാണ്.

3 / 5

ചുവന്ന ലിപ്സ്റ്റിക്ക് ധരിക്കുമ്പോൾ, തലച്ചോറ് സ്വാഭാവികമായി ആകർഷകമായി കരുതുന്ന ഈ സിഗ്നലിനെയാണ് വർദ്ധിപ്പിക്കുന്നത്. ഇത് അധികാരത്തെയും ആത്മവിശ്വാസത്തെയും സൂചിപ്പിക്കുന്നു.

4 / 5

ഇത് ഉപയോ​ഗിക്കുന്ന സ്ത്രീകൾ ജോലിസ്ഥലത്ത് കൂടുതൽ കഴിവുള്ളവരും ശക്തരുമായി കണക്കാക്കപ്പെടുന്നു എന്ന് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ പഠനം പറയുന്നു.

5 / 5

ലിപ്സ്റ്റിക്ക് ധരിക്കുന്ന സ്ത്രീയുടെ ആത്മവിശ്വാസത്തിലും ഇത് സ്വാധീനം ചെലുത്തുന്നു. ഇത് ഒരു ധീരമായ തിരഞ്ഞെടുപ്പാണ്. അത് സ്ത്രീയെ കൂടുതൽ ശക്തയായി തോന്നിപ്പിക്കും. പ്രധാനപ്പെട്ട മീറ്റിംഗുകൾക്ക് മുമ്പോ, ധൈര്യം ആവശ്യമുള്ള സന്ദർഭങ്ങളിലോ സ്ത്രീകൾ ഇത് തിരഞ്ഞെടുക്കുന്നതിന്റെ കാരണം ആത്മവിശ്വാസം കൂട്ടുന്നു എന്നതാണ്.

മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല