ഇഷ്ടമല്ല പക്ഷെ ജോലി വിടാനും പറ്റുന്നില്ല.... ശ്രദ്ധിക്കുക നിങ്ങൾ നിങ്ങൾ ജോബ് ഹഗ്ഗിങ്ങിന്റെ പിടിയിലാണ് | Trapped in a Job You Dislike, Recognize the Signs of Job Hugging and What to Do Next Malayalam news - Malayalam Tv9

Job hugging: ഇഷ്ടമല്ല പക്ഷെ ജോലി വിടാനും പറ്റുന്നില്ല…. ശ്രദ്ധിക്കുക നിങ്ങൾ നിങ്ങൾ ജോബ് ഹഗ്ഗിങ്ങിന്റെ പിടിയിലാണ്

Published: 

05 Oct 2025 08:22 AM

Signs of Job Hugging: തൊഴിൽ ഉപേക്ഷിക്കാത്തതിന് കാരണം തൊഴിലാളികൾ പൂർണ്ണമായി സംതൃപ്തരായതുകൊണ്ടല്ല. നല്ലൊരു അവസരം ലഭിക്കുന്നതുവരെ കാത്തിരിക്കുന്ന മനോഭാവമാണ് ഇതിന് പിന്നിൽ.

1 / 5വിരസതയുണ്ടായിട്ടും നിലവിലെ ജോലിയിൽനിന്ന് മാറാൻ മടിച്ച് അതേ കമ്പനിയിൽ തുടരുന്ന തൊഴിലാളികളുടെ പ്രവണതയാണ് ഇപ്പോൾ ചർച്ചാവിഷയം. 'ജോബ് ഹഗ്ഗിങ്' എന്ന് തൊഴിൽ വിദഗ്ധർ വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസത്തിന് പിന്നിൽ പ്രധാനമായും സാമ്പത്തിക അനിശ്ചിതത്വവും പുതിയൊരു ജോലി കണ്ടെത്തുന്നതിലുള്ള ആശങ്കയുമാണ്. തൊഴിലാളികൾ 'ചെകുത്താനും കടലിനും' ഇടയിൽപ്പെട്ട അവസ്ഥയിലാണെന്ന് പറയാം.

വിരസതയുണ്ടായിട്ടും നിലവിലെ ജോലിയിൽനിന്ന് മാറാൻ മടിച്ച് അതേ കമ്പനിയിൽ തുടരുന്ന തൊഴിലാളികളുടെ പ്രവണതയാണ് ഇപ്പോൾ ചർച്ചാവിഷയം. 'ജോബ് ഹഗ്ഗിങ്' എന്ന് തൊഴിൽ വിദഗ്ധർ വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസത്തിന് പിന്നിൽ പ്രധാനമായും സാമ്പത്തിക അനിശ്ചിതത്വവും പുതിയൊരു ജോലി കണ്ടെത്തുന്നതിലുള്ള ആശങ്കയുമാണ്. തൊഴിലാളികൾ 'ചെകുത്താനും കടലിനും' ഇടയിൽപ്പെട്ട അവസ്ഥയിലാണെന്ന് പറയാം.

2 / 5

നിലവിലെ ജോലി ഇഷ്ടമില്ലെങ്കിലും, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ അതിൽത്തന്നെ പിടിച്ചുനിൽക്കുന്നവരാണ് 'ജോബ് ഹഗ്ഗർമാർ'. ദീർഘകാലം ഒരേ കമ്പനിയിൽ തുടരുക, 'വേണ്ട' എന്ന് പറയാൻ ഭയന്ന് കൂടുതൽ ജോലികൾ ഏറ്റെടുക്കുക, നിലവിലെ ജോലി സുരക്ഷിതമാണ് എന്ന് കരുതുക തുടങ്ങിയവ ഈ പ്രവണതയുടെ ലക്ഷണങ്ങളാണ്. ഇത് ജോലിയോടുള്ള ഇഷ്ടം കൊണ്ടോ വളർച്ചയ്ക്ക് വേണ്ടിയോ അല്ല, മറിച്ച് മാറ്റത്തോടുള്ള ഭയം കാരണമാണ്.

3 / 5

രാജ്യത്തെ സാമ്പത്തിക സാഹചര്യവും കമ്പനികളുടെ മനോഭാവവും ഈ മാറ്റത്തിന് കാരണമായി. കമ്പനികൾ പുതിയ ജീവനക്കാരെ നിയമിക്കുന്നത് കുറച്ചു. 2022 മാർച്ചിൽ ഒരാൾക്ക് രണ്ട് ജോലി ഒഴിവുകൾ ഉണ്ടായിരുന്നത് 2025 ജൂണിൽ ഏകദേശം ഒന്നായി കുറഞ്ഞു. ഇത് തൊഴിലാളികളുടെ മനോഭാവത്തെ മാറ്റിമറിച്ചു. ആളുകൾ ജോലി ഉപേക്ഷിക്കാത്തത് കാരണം പുതിയ ഒഴിവുകൾ കുറയുന്നത് തൊഴിൽരഹിതരായ യുവാക്കൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

4 / 5

'ജോബ് ഹഗ്ഗിങ്' പ്രവണതയിൽ വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. ഇത് പുതിയ അവസരങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും കംഫർട്ട് സോണിന് പുറത്തുള്ള മാറ്റങ്ങളെ ഏറ്റെടുക്കുന്നതിൽ നിന്നും ആളുകളെ തടയും. ഒരേ ജോലിയിൽ തുടരുന്നത് ശമ്പള വർദ്ധന നഷ്ടപ്പെടുത്തുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമിതമായ സുരക്ഷിതത്വം തൊഴിൽ വളർച്ചയെ തടസ്സപ്പെടുത്തുകയും ഭാവിയിൽ തൊഴിൽ വിപണിയിലെ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യും.

5 / 5

തൊഴിൽ ഉപേക്ഷിക്കാത്തതിന് കാരണം തൊഴിലാളികൾ പൂർണ്ണമായി സംതൃപ്തരായതുകൊണ്ടല്ല. നല്ലൊരു അവസരം ലഭിക്കുന്നതുവരെ കാത്തിരിക്കുന്ന മനോഭാവമാണ് ഇതിന് പിന്നിൽ. ഒരു സർവേ പ്രകാരം, 65 ശതമാനം തൊഴിലാളികളും തങ്ങൾ ജോലിയിൽ 'അകപ്പെട്ടുപോയതായി' പറയുകയുണ്ടായി. കൂടുതൽ നല്ല അവസരങ്ങൾ തേടുന്നതിൽ നിന്നുള്ള ഭയമാണ് നിലവിലെ സാഹചര്യത്തിൽ തുടരാൻ അവരെ പ്രേരിപ്പിക്കുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ