AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Honey-Cinnamon Face Pack: മുഖത്തിന് മറ്റൊന്നും വേണ്ട! ഈ രണ്ട് ഒറ്റമൂലികൾ ഉപയോ​ഗിച്ച് നോക്കൂ

Honey And Cinnamon Face Pack Making: ഒരുപാട് വിദ്യകൾ പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് പോലും ഇത് വളരെ ഉപകാരപ്രദമാകുന്ന ഒന്നാണ്. വേറൊന്നും വേണ്ട കറുവപ്പട്ടയും തേനും മാത്രം മതി. ഇവയുടെ രണ്ടിൻ്റേയും ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകൾക്കെതിരെ പോരാടാൻ സഹായിക്കുന്നു.

neethu-vijayan
Neethu Vijayan | Published: 29 Sep 2025 12:08 PM
തിളക്കമുള്ളതും മുഖക്കുരു ഇല്ലാത്തതുമായ മുഖകാന്തി ആരാണ് ആ​ഗ്രഹിക്കാത്തത്. അതിന് എത്ര വിലപിടിപ്പുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും വാങ്ങാൻ നമ്മൾ തയ്യാറാണ്. എന്നാൽ മുഖത്ത് ഉപയോ​ഗിക്കുന്ന ഉല്പന്നങ്ങളുടെ ​ഗുണമേന്മ വളരെ പ്രധാനമാണ്. അതിനാൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഫേസ് പാക്കിൻ്റെ കൂട്ട് പരിചയപ്പെട്ടാലോ. (Image Credits: Getty Images)

1 / 5
വെറും രണ്ട് ചേരുവകൾ മാത്ര മതി നിങ്ങളുടെ മുഖക്കുരുവും പാടുകളും ഇല്ലാതാക്കാൻ. ഒരുപാട് വിദ്യകൾ പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് പോലും ഇത് വളരെ ഉപകാരപ്രദമാകുന്ന ഒന്നാണ്. വേറൊന്നും വേണ്ട കറുവപ്പട്ടയും തേനും മാത്രം മതി. ഇവയുടെ രണ്ടിൻ്റേയും ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകൾക്കെതിരെ പോരാടാൻ സഹായിക്കുന്നു. (Image Credits: Getty Images)

2 / 5
ആദ്യം ഒരു വൃത്തിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് അര ടീസ്പൂൺ കറുവപ്പട്ട പൊടിയും ഒരു ടേബിൾസ്പൂൺ തേനും ചേർക്കുക. നന്നയാ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് തേക്കുന്നതിന് മുമ്പ് മുഖം വൃത്തിയായി കഴുകുക. ശേഷം വൃത്തിയുള്ള ഒരു ടവ്വൽ ഉപയോഗിച്ച് മുഖം തുടയ്ക്കുക. പിന്നീട്  ഈ പേസ്റ്റ് മുഖത്ത് പുരട്ടുക. (Image Credits: Getty Images)

3 / 5
പേസ്റ്റ് ഒരു പാളിയായി പുരട്ടുക. മുഖക്കുരു സാധ്യതയുള്ള ഭാഗങ്ങളിൽ കൂടുതൽ പുരട്ടുക. എന്നാൽ നിങ്ങളുടെ ചുണ്ടുകൾക്കും കണ്ണുകൾക്കും ചുറ്റുമുള്ള ചർമ്മം ഒഴിവാക്കുക. കറുവപ്പട്ടയുടെ വീര്യം മൂലം ദീർഘനേരം വച്ചാൽ ചൊറിച്ചിലും പ്രകോപനപരമായ നീറ്റലും ഉണ്ടായേക്കാം. അതിനാൽ 15 മിനിറ്റിൽ കൂടുതൽ വയ്ക്കരുത്. (Image Credits: Getty Images)

4 / 5
ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.  ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യുന്നതും നല്ലതാണ്. ശേഷം ഒരു മോയ്‌സ്ചറൈസർ ഇടാൻ മറക്കരുത്.  നിങ്ങൾക്ക് ഈ മാസ്ക് ആഴ്ചയിൽ രണ്ടുതവണ ഉപയോ​ഗിക്കാവുന്നതാണ്. ചർമ്മത്തിൽ പുരട്ടുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് അലർജിമൂലമുള്ള അസ്വസ്ഥകൾ ഇല്ലാതാക്കാൻ സഹായിക്കും. (Image Credits: Getty Images)

5 / 5