TVS Ntorq: വെറൈറ്റി കളർ ആയാലോ, പുതിയ അപ്ഡേറ്റുമായി ടി.വി.എസ് എൻടോർക്ക് 150
TVS Ntorq 150 Spectral Green Model: ടി.വി.എസ് സ്കൂട്ടർ നിരയിൽ പ്രത്യേക ഫാൻ ബേസുള്ള മോഡലാണ് എൻടോർക്ക് സീരീസ്. ഇതിൽ തന്നെ പുതിയ മോഡൽ എൻടോർക്കുകളെ ഇഷ്ടപ്പെടുന്ന നിരവിധി പേർ ഉണ്ട്. സ്റ്റൈലിഷ് ലുക്കും അതനുസരിച്ചുള്ള പെർഫോമൻസുമാണ് ഈ വാഹനത്തെ കൂടുതൽ പേരിലേക്ക് ആകർഷിക്കുന്നത്.

പ്രത്യേകിച്ച് ചെറുപ്പക്കാരാണ് എൻടോർക്ക് മോഡലിനോട് താൽൽപര്യം കാണിക്കുന്നത്. സ്പോർട്ടി ലുക്ക് തന്നെയാണ് അതിന് കാരണം. നേരത്തെ TVS Ntorq 150-ന്റെ പുതിയ പച്ച കളർ കോമ്പിനേഷനിൽ വരുന്ന വാഹനത്തിന്റെ സ്പൈ ഷോട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ആ പ്രത്യേക കളർ ഓപ്ഷനിൽ വരുന്ന Ntorq 150 മോഡലിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി. ( Image Credit Source TVS Website)

'സ്പെക്ട്രൽ ഗ്രീൻ' (Spectral Green) എന്നാണ് ഈ എഡിഷൻ വാഹനത്തിന് പേര് നൽകിയിരിക്കുന്നത്. പേര് പോലെ തന്നെ സ്പെക്ട്രൽ ഗ്രീൻ നിറത്തിലാണ് സ്കൂട്ടർ വരുന്നത്. ഈ നിറത്തിലുള്ള അധികം ഇരുചക്ര വാഹനങ്ങൾ വിപണിയിൽ ഇല്ലാത്തതുകൊണ്ടു തന്നെ വ്യത്യസ്തത ആഗ്രഹിക്കുവർക്ക് തീർച്ചായും ഒരു ഓപ്ഷനാണ്.

എല്ലാ വേരിയന്റുകളിലും ഈ കളർ ഓപ്ഷൻ ലഭ്യമല്ല എന്നതും ശ്രദ്ധേയമാണ്. TFT വേരിയന്റിൽ മാത്രമാണ് സ്പെക്ട്രൽ ഗ്രീൻ കളർ ഓപ്ഷൻ ലഭ്യമാകുക. കളർ തീമിൽ മാത്രമാണ് മാറ്റമുള്ളത്. ഇൻജിൻ ഭാഗവും മറ്റ് ഫീച്ചറുകളുമെല്ലാം പഴയ രീതിയിൽ തന്നെ നില നിർത്തിയിരിക്കുകയാണ് കമ്പനി.

149.7cc സിംഗിൾ സിലിണ്ടർ എൻജിനാണ് ഈ സ്കൂട്ടറിൽ വരുന്നത്. ഈ എൻജിൻ 13.2hp കരുത്തും 14.2Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 'സ്പെക്ട്രൽ ഗ്രീൻ' കൂടി ഉൾപ്പെടുത്തിയതോടെ, എൻടോർക്ക് 150 ടിഎഫ്ടി ഇപ്പോൾ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. നൈട്രോ ഗ്രീൻ, റേസിംഗ് റെഡ്, ടർബോ ബ്ലൂ എന്നിവയാണ് മറ്റ് നിറങ്ങൾ കളർ ഓപ്ഷനുകൾ.

വാഹനത്തിന്റെ വിലയിലും മാറ്റമില്ല. നിലവിലെ 1.22 ലക്ഷം രൂപ തന്നെ തുടരും. ഇരുണ്ട ഒലീവ് ഗ്രീൻ നിറമാണ് സ്കൂട്ടറിന്റെ പ്രധാന ഭാഗങ്ങളിൽ കൊടുത്തിരിക്കുന്നത്. മുൻവശത്തെ മഡ്ഗാർഡിലും പിൻഭാഗത്തും തിളക്കമുള്ള മഞ്ഞ നിറത്തിൽ ഹൈലൈറ്റുകളും നൽകിയിരിക്കുന്നുണ്ട് ടി.വി.എസ്.