AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IPL 2027: സഞ്ജുവിന്റെ ചങ്ങാതി ചെന്നൈയിലേക്കില്ല; വിട്ടുകൊടുക്കില്ലെന്ന് ഡല്‍ഹി

IPL Retention Rumours: അക്‌സര്‍ പട്ടേല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം വ്യാപകമായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുന്ന മലയാളി താരം സഞ്ജു സാംസണുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന താരമാണ് അക്‌സര്‍. സിഎസ്‌കെയില്‍ സഞ്ജു-അക്‌സര്‍ കോമ്പോ കാണാനാകുമോയെന്ന തരത്തിലും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അക്‌സര്‍ ചെന്നൈയിലെത്തുമെന്ന വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ രംഗത്തെത്തി.

IPL 2027: സഞ്ജുവിന്റെ ചങ്ങാതി ചെന്നൈയിലേക്കില്ല; വിട്ടുകൊടുക്കില്ലെന്ന് ഡല്‍ഹി
Axar Patel IPL Trade RumorImage Credit source: PTI
Jayadevan AM
Jayadevan AM | Published: 10 Nov 2026 | 08:18 PM

റീട്ടെന്‍ഷന്‍ സമയപരിധി അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചെസികളുടെ ട്രേഡിങ് നീക്കത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ വ്യാപിക്കുകയാണ്. ഏതാനും താരങ്ങളുടെ ട്രേഡിങ് മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലെത്തുമെന്നും, പകരം അര്‍ഷ്ദീപ് സിങിനെ മുംബൈ സ്വന്തമാക്കുമെന്നും വിവരമുണ്ടെങ്കിലും അന്തിമ സ്ഥിരീകരണമായിട്ടില്ല. ഇതിനിടെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം വ്യാപകമായി. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കുന്ന മലയാളി താരം സഞ്ജു സാംസണുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന താരമാണ് അക്‌സര്‍. സിഎസ്‌കെയില്‍ സഞ്ജു-അക്‌സര്‍ കോമ്പോ കാണാനാകുമോയെന്ന തരത്തിലും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ അക്‌സര്‍ ചെന്നൈയിലെത്തുമെന്ന വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ രംഗത്തെത്തി. എക്‌സില്‍ പാര്‍ത്ഥ് പങ്കുവെച്ച ഒരു വാചകമാണ് അക്‌സര്‍ ഡല്‍ഹി വിടില്ലെന്ന സൂചന നല്‍കുന്നത്.

‘നമ്മുടെ അക്സ് ഭായ്’-പാര്‍ത്ഥിന്റെ ട്വീറ്റ്‌

“അക്സ് ഭായ്, നമ്മുടെ അക്സ് ഭായ്-റെഡ് ആന്‍ഡ് ബ്ലൂ ജഴ്‌സിയില്‍ കാണാനായി കാത്തിരിക്കുന്നു. പൂര്‍ത്തീകരിക്കാന്‍ ഇനിയും ചില കാര്യങ്ങളുണ്ട്‌”-എന്നായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പഴയൊരു പോസ്റ്റ് റീട്വീറ്റ് ചെയ്ത് പാര്‍ത്ഥ് ജിന്‍ഡല്‍ കുറിച്ചത്. ഒക്ടോബര്‍ 19-ന് പങ്കുവെച്ച ഈ ട്വീറ്റ് പാര്‍ത്ഥ് വീണ്ടും റീട്വീറ്റ് ചെയ്തിട്ടുണ്ട്.

Also Read: 10 കോടിയുടെ സൂപ്പർ താരത്തെ ഒഴിവാക്കരുത്; ചെന്നൈ സൂപ്പർ കിങ്സിന് മുന്നറിയിപ്പുമായി ഇന്ത്യൻ താരം

ഇതുവരെ ട്രേഡ് ചെയ്ത താരങ്ങള്‍

  • റിഷഭ് പന്ത്: ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ നിന്ന് ഡൽഹി ക്യാപിറ്റൽസിലേക്ക് (15 കോടി രൂപ)
  • കുൽദീപ് യാദവ്: ഡൽഹി ക്യാപിറ്റൽസിൽ നിന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക് (13.5 കോടി രൂപ)
  • ടി. നടരാജൻ: ഡൽഹി ക്യാപിറ്റൽസിൽ നിന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിലേക്ക് (5 കോടി രൂപ)
  • സീഷാൻ അൻസാരി: സൺറൈസേഴ്‌സ് ഹൈദരാബാദിൽ നിന്ന് ഡൽഹി ക്യാപിറ്റൽസിലേക്ക് (40 ലക്ഷം രൂപ)
  • ലിയാം ലിവിങ്സ്റ്റണ്‍: സൺറൈസേഴ്‌സ് ഹൈദരാബാദിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് (6 കോടി രൂപ)
  • ജാക്ക് എഡ്വേർഡ്‌സ്: സൺറൈസേഴ്‌സ് ഹൈദരാബാദിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് (3 കോടി രൂപ)
  • ഖലീൽ അഹമ്മദ്: ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിലേക്ക് (4.8 കോടി രൂപ)
  • നാഥൻ എല്ലിസ്: ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിലേക്ക് (2 കോടി രൂപ)

English Summary

Speculation is growing over IPL player trades as the retention deadline approaches. Rumors surfaced that Delhi Capitals captain Axar Patel might move to Chennai Super Kings. However, Delhi Capitals co-owner Parth Jindal dismissed these rumors through a post on X. He reshared an older post, confirming that Axar will remain with Delhi Capitals.

Follow Us