AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Actor Vineeth: ‘ഇനിയെൻ്റെ ശരീരത്തിൽ രക്തമില്ലാ…’; ചോരകൊണ്ടെഴുതിയ ആ പ്രേമലേഖനം! അനുഭവം പറഞ്ഞ് നടൻ വിനീത്

Malayalam Actor Vineeth Opens Up About Shocking Fan Encounters and Love Letters: ആളുകൾക്ക് തന്നോടുള്ള സ്നേഹമാണ് ആ കത്തുകളിലുള്ളത്. ഇടക്ക് ഇപ്പോഴും കത്തുകൾ എടുത്ത് വായിക്കാറുണ്ട്. ഒരുപാട് കത്തുകൾ ഉണ്ടായിരുന്നു. തലശ്ശേരിയിലെ വീട്ടിൽ നിന്നും സാധനങ്ങൾ മാറ്റുന്ന കൂട്ടത്തിൽ കുറച്ചൊക്കെ നഷ്ടപ്പെട്ടു. എന്നാൽ ഒരുപാട് കത്തുകൾ എടുത്തുവച്ചിരുന്നു. അത് ഇപ്പോഴും ചെന്നൈയിലെ വീട്ടിലുണ്ട്

Actor Vineeth: ‘ഇനിയെൻ്റെ ശരീരത്തിൽ രക്തമില്ലാ…’; ചോരകൊണ്ടെഴുതിയ ആ പ്രേമലേഖനം! അനുഭവം പറഞ്ഞ് നടൻ വിനീത്
വിനീത്Image Credit source: Facebook Vineeth
Sumeesh T Unneen
Sumeesh T Unneen | Published: 10 Nov 2026 | 08:02 PM

നൃത്ത വേദികളിൽ നിന്നും നേരെ സിനിമയിലേക്ക്, അങ്ങനെ ഏറെ ചെറുപ്പത്തിൽ സിനിമയിൽ വന്നയാളാണ് നടൻ വിനീത്. അക്കാലത്തെ യുവ സൂപ്പർ സ്റ്റാർ എന്നു തന്നെ പറയാം. ആരാധകർ കത്തുകളെഴുതി ഒരു മറുപടിക്കായും ഫോട്ടോയ്ക്കയുമെല്ലാം കാത്തിരുന്ന കാലം. പ്രേക്ഷകരിൽ നിന്നും ലഭിച്ചിട്ടുള്ള ആ വലിയ സ്നേഹത്തെ കുറിച്ചും അതിലെ വ്യത്യസ്തമായ അനുഭവങ്ങളെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് ഇപ്പോൾ താരം. അക്കൂട്ടത്തിലാണ് ഒരിക്കൽ ചോരകൊണ്ടെഴുതിയ പ്രേമലേഖനം ലഭിച്ച കഥയും വിനീത് പറയുന്നത്.

‘ഭൗമ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ക്ലബ് എഫ്,എമ്മിന് നൽകിയ അഭിമുഖത്തിലാണ് പഴയ ഓർമ്മകളെ കുറിച്ചും സുക്ഷിച്ചുവച്ചിട്ടുള്ള കത്തുകളെ കുറിച്ചുമെല്ലാം വിനീത് വിശദമായി സംസാരിച്ചത്. നിരവധി കത്തുകളാണ് പ്രേക്ഷകരിൽ നിന്നും അക്കാലത്ത് ലഭിച്ചിരുന്നത് എന്നും അതിൽ ഒരുപാട് കത്തുകൾ ഇപ്പോഴും ചെന്നൈയിലെ വീട്ടിൽ സൂക്ഷിച്ചുച്ചിട്ടുണ്ട് എന്നും വിനീത് പറയുന്നു.

ആളുകൾക്ക് തന്നോടുള്ള സ്നേഹമാണ് ആ കത്തുകളിലുള്ളത്. ഇടക്ക് ഇപ്പോഴും കത്തുകൾ എടുത്ത് വായിക്കാറുണ്ട്. ഒരുപാട് കത്തുകൾ ഉണ്ടായിരുന്നു. തലശ്ശേരിയിലെ വീട്ടിൽ നിന്നും സാധനങ്ങൾ മാറ്റുന്ന കൂട്ടത്തിൽ കുറച്ചൊക്കെ നഷ്ടപ്പെട്ടു. എന്നാൽ ഒരുപാട് കത്തുകൾ എടുത്തുവച്ചിരുന്നു. അത് ഇപ്പോഴും ചെന്നൈയിലെ വീട്ടിലുണ്ട്. ആളുകളുടെ സ്നേഹമാണ് അവർ കത്തുകളിലൂടെ പങ്കുവയ്ക്കുന്നത്. മിക്കവരും ഫോട്ടോ ആവശ്യപ്പെടും. ചോദിക്കുന്നവർക്കെല്ലാം അന്ന് ഫോട്ടോ അയച്ചുകൊടുക്കുമായിരുന്നു. ഫോട്ടോ പ്രിൻ്റെടുത്ത് താൻ തന്നെ ഒപ്പിട്ടാണ് അയച്ചു നൽകിയിരുന്നത് എൻ വിനീത് ഓർത്ത് പറയുന്നു.

Also Read: M G Sreekumar: 14 വർഷത്തെ ലിവിങ് ടുഗെദർ! ‘ഇന്ന് പത്ത് ദിവസം ഒന്നിച്ചു കഴിഞ്ഞാൽ ആളുകൾ പിരിയും’; മനസ്സ് തുറന്ന് എം.ജി ശ്രീകുമാർ

അമ്മയായിരുന്നു ഇത്തരം കാര്യങ്ങൾ പലപ്പോഴും ചെയ്തിരുന്നത് എന്നും വിനീത് ഓർത്തെടുക്കുന്നു. ഗൈനക്കോളജിസ്റ്റായിരുന്നു അമ്മ. അതിൻ്റെ എല്ലാ തിരക്കുകളും അമ്മയ്ക്കുണ്ടായിരുന്നു. സമയം കണ്ടെത്തിയാണ് തന്നെ ഇഷ്ടപ്പെടുന്നവർക്കുള്ള ഫോട്ടോകൾ അയച്ചു നൽകിയിരുന്നത്. പ്രേക്ഷകർ നൽകുന്ന സ്നേഹം വിലമതിക്കാത്തതാണ് അതിനാൽ അവരെ അവഗണിക്കരുത് എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അതുകൊണ്ട് പല കത്തുകൾക്കും മറുപടി എഴുതി അയച്ചിട്ടുണ്ട് എന്നും വിനീത് കൂട്ടിച്ചേർത്തു.

കത്തുകളുടെ കൂട്ടത്തിൽ പ്രണയ ലേഖനങ്ങളും, ബയോഡാറ്റ സഹിതമുള്ള വിവാഹ അഭ്യർത്ഥനകളുമെല്ലാം അക്കാലത്ത് ലഭിക്കുമായിരുന്നു. റൊമാൻ്റിക് വേഷങ്ങൾ ചെയ്തിരുന്ന എല്ലാ അഭിനയതാക്കൾക്കും ഇത്തരത്തിലുള്ള കത്തുകൾ ലഭിക്കുക എന്നത് അന്ന് വളരെ സാധാരണമായിരുന്നു. അക്കൂട്ടത്തിൽ ചോരകൊണ്ടെഴുതിയ ഒരു പ്രണയ ലേഖനവും ലഭിച്ചിട്ടുണ്ട്. ‘ഇനിയെൻ്റെ ശരീരത്തിൽ രക്തമില്ലാ…’ എന്നായിരുന്നു ആ കത്തിലെ അവസാന വരികളിൽ ഒന്ന്. ആ പ്രണയ ലേഖനം ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നാണ് തൻ്റെ ഓർമ്മ എന്നും വിനീത പറഞ്ഞു.

English Summary

Malayalam actor Vineeth shared nostalgic memories of his massive fan following, revealing he once received a shocking love letter written in blood, which he still preserves at his home.

Follow Us